തോട്ടം തൊഴിലാളികളോടുള്ള വിവേചനം: ടി.എ.റെജി സത്യാഗ്രഹ സമരം ആരംഭിച്ചു

0

തോട്ടം തൊഴിലാളികളോടുള്ള സര്‍ക്കാര്‍ വിവേചനത്തിനെതിരെ മലബാര്‍ എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് യുണിയന്‍ ഐ.എന്‍.ടി.യു.സി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എ.റെജി സത്യാഗ്രഹ സമരം ആരംഭിച്ചു.സമരം ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡണ്ട് പി.പി.ആലി ഉദ്ഘാടനം ചെയ്തു. തോട്ടം തൊഴിലാളികളുടെ കൂലി പുതുക്കി നിശ്ചയിക്കേണ്ട കാലാവധി 2021-ല്‍ കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാതെ തോട്ടം ഉടമകള്‍ക്ക് വേണ്ടി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയാണെന്ന് പി.പി. ആലി പറഞ്ഞു.ജോസ് പാറക്കന്‍ അദ്ധ്യക്ഷത വഹിച്ചു.എ.പ്രഭാകരന്‍, എം.ജി.ബിജു,പി.വി.ജോര്‍ജ്, അസിസ് വാളാട്,ജോര്‍ജ് പടകുട്ടില്‍, ജോയ്‌സി ഷാജു,തങ്കമ്മ യേശുദാസ്, ബേബി തുരുത്തിയില്‍,ഗിരിജ സുധാകരന്‍,കെ.കൃഷ്ണന്‍, ടി.ശിശിധരന്‍,എസ്.സഹദേവന്‍, എ.കെ.രാഘവന്‍,പി.എസ്.മുരുകേശന്‍, പി.എസ്.രാജേഷ് പ്രസംഗിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!