പൂതാടിയില്‍ ഓര്‍മ്മിക്കാന്‍ ഒരു ദിനം കൂടി

0

പൂതാടി ശ്രീ നാരായണ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 1990എസ്എസ്എല്‍സി ബാച്ചിന്റെ ആഭിമുഖ്യത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും , അധ്യാപകരെ ആദരിക്കല്‍ ചടങ്ങും വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.ഓര്‍മ്മിക്കാന്‍ ഒരു ദിനം കൂടി 2023 -എന്ന പേരില്‍ സംഘടിപ്പിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സ്‌കൂളിലെ ആദ്യ കാല അധ്യാപകന്‍ പുരുഷോത്തമന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു .കമലാസനന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി . ചടങ്ങില്‍ അധ്യാപകരെ ആദരിച്ചു . ബാച്ചിന്റെ നേതൃത്വത്തില്‍ സ്‌കൂളിലേക്ക് നല്കിയ ഫര്‍ണീച്ചറിന്റെ വിതരണവും നടത്തി . കമലാഹസന്‍ , ശിവരാമന്‍ . പ്രേമചന്ദ്രന്‍ . ഷാജി ,സിസിലി ,പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ കെ ശ്രീജിത്ത് , പി എച്ച് ബിജു .തുടങ്ങിയവര്‍ സംസാരിച്ചു . തുടര്‍ന്ന് വിവിധ
കലാപരിപാടികളും നടത്തി.

 

Leave A Reply

Your email address will not be published.

error: Content is protected !!