നിരന്തരമായ മനുഷ്യ വന്യജീവി സംഘര്‍ഷം നിലനില്‍ക്കുന്ന പാറത്തോട് മുതല്‍ സേട്ടുക്കുന്ന് വരെ വനം വകുപ്പ് സ്ഥാപിച്ച ഫെന്‍സിങ് യൂണിറ്റിന്റെ സ്വിച്ച് ഓണ്‍ മന്ത്രി എ കെ ശശിന്ദ്രന്‍ നിര്‍വഹിച്ചു.7.5 ലക്ഷം രൂപ ചെലവില്‍ 1.2 കിലോമീറ്റര്‍ നീളത്തിലാണ് തൂക്ക് ഫെന്‍സിംഗ് സ്ഥാപിച്ചത്. എംഎല്‍എ ടി സിദിഖ് അധ്യക്ഷനായിരുന്നു.
ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് നോര്‍ത്തേണ്‍ സര്‍ക്കിള്‍ ദീപ കെ എസ്, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ സൗത്ത് വയനാട് വനം ഡിവിഷന്‍ ഷജ്‌ന കരീം, വിവിധ ഫോറസ്‌ററ് ഓഫീസര്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍, തദ്ദേശ ജന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.