ജനവാസമേഖലയില്‍ പുലിയുടെ കാല്‍പ്പാടുകള്‍

0

മൂപ്പൈനാട് നത്തംകുനി ജനവാസ മേഖലയില്‍ പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകള്‍ കണ്ടത് ജനങ്ങളെ പരിഭ്രാന്തരാക്കി.നത്തം കുനി മറ്റത്തില്‍ സാജുവിന്റെ വീട്ടിലേക്കിറങ്ങുന്ന വഴിയിലാണ് കാല്‍പ്പാടുകള്‍ കണ്ടത്.മഴ നനഞ്ഞ ഇളകിയ മണ്ണിലാണ് പുലിയുടെതെന്ന് കരുതുന്ന കാല്‍പ്പാടുകള്‍ പതിഞ്ഞു കിടക്കുന്നത്.

കാട്ടുപന്നിയുടെതാണെന്ന് കരുതുന്ന കാല്‍പ്പാടുകളും സമീപത്തായി കാണപ്പെടുന്നുണ്ട്. കാട്ടുപന്നിയെ പിടികൂടാനായി പുലി ഓടിച്ചാതാണെന്നാണ് നാട്ടുകാര്‍ സംശയിക്കുന്നത്. മേപ്പാടി വനംവകുപ്പധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചെങ്കിലും വിശദമായ പരിശോധനയ്ക്ക് ശേഷമേ കാല്‍പ്പാടുകള്‍ പുലിയുടെതാണോ എന്ന് സ്ഥിരീകരി്കകാന്‍ കഴിയൂ എന്നാണ് പറഞ്ഞത്.

Leave A Reply

Your email address will not be published.

error: Content is protected !!