എകെഎസ് വടക്കന്‍ മേഖലാ വാഹനജാഥക്ക് സ്വീകരണം നല്‍കി

0

എകെഎസ് സംസ്ഥാന പ്രസിഡന്റ് ഒ ആര്‍ കേളു എംഎല്‍എ ക്യാപ്റ്റനായി കാസര്‍കോഡ് ബദിയഡുക്ക പെര്‍ലയില്‍നിന്ന് വ്യാഴാഴ്ച പ്രയാണം തുടങ്ങിയ ജാഥ കണ്ണൂരിലെ പര്യടനം പൂര്‍ത്തിയാക്കിയാണ് ജില്ലയിലെത്തിയത്.കേന്ദ്രസര്‍ക്കാരിന്റെ ആദിവാസി വിരുദ്ധ നിലപാടുകള്‍ തിരുത്തുക, ദളിത് പീഡനം അവസാനിപ്പിക്കുക, സംവരണം വര്‍ധിപ്പിക്കുക, ആദിവാസി കുടുംബങ്ങള്‍ക്ക് ഒരേക്കര്‍ ഭൂമി നല്‍കുക തുടങ്ങിയ മുദ്രാവാക്യമുയര്‍ത്തിയാണ് ജാഥ.
മാനന്തവാടിയിലായിരുന്നു ആദ്യസ്വീകരണം. തുടര്‍ന്ന് ബത്തേരിയിലും കല്‍പ്പറ്റയിലും സ്വീകരണം നല്‍കി. . ഗോത്രകലകളും ആദിവാസി വാദ്യോപകരണങ്ങളും ജാഥയ്ക്ക് കൊഴുപ്പേകി. ആകാശ വിസ്മയത്തോടെയായിരുന്നു കല്‍പ്പറ്റയിലെ സ്വീകരണം.

മാനന്തവാടിയിലെത്തിയ ജാഥയെ സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍, സിഐടിയു ജില്ലാ പ്രസിഡന്റ് പി വി സഹദേവന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. യോഗത്തില്‍ സിപിഐ എം ഏരിയാ സെക്രട്ടറി എം റെജീഷ് അധ്യക്ഷനായി. കെ രാധാകൃഷ്ണന്‍ സംസാരിച്ചു. ബത്തേരിയില്‍ എം എസ് വിശ്വനാഥന്‍ അധ്യക്ഷനായി. സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി വി വി ബേബി സംസാരിച്ചു. കല്‍പ്പറ്റയിലെ സമാപന യോഗത്തില്‍ എകെഎസ് ജില്ലാ പ്രസിഡന്റ് പി വിശ്വനാഥന്‍ അധ്യക്ഷനായി. സിപിഐ എം കല്‍പ്പറ്റ ഏരിയാ സെക്രട്ടറി വി ഹാരിസ് സംസാരിച്ചു.
സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥ ക്യാപ്റ്റന്‍ ഒ ആര്‍ കേളു എംഎല്‍എ, മാനേജര്‍ എം സി മാധവന്‍, വൈസ് ക്യാപ്റ്റന്‍ പി കെ സുരേഷ് ബാബു ജാഥാംഗങ്ങളായ അംഗങ്ങളായ കെ കെ ബാബു, സീതാ ബാലന്‍ എന്നിവര്‍ സംസാരിച്ചു. ഇന്ന്‌കോഴിക്കോട് ജില്ലയിലാണ് പര്യടനം.

 

Leave A Reply

Your email address will not be published.

error: Content is protected !!