കേരള സംഗീത നാടക അക്കാദിമയുടെ സഹകരണത്തോടെ സുല്‍ത്താന്‍ബത്തേരി രംഗരചന നടത്തുന്ന ഈ വര്‍ഷത്തെ അഭിനയക്കളരി ഈ മാസം 20, 21 തീയതികള്‍ രംഗരചന ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.അഭിനയരംഗത്തെ പുതിയ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക, പൊതുവേദികളില്‍ സഭാകമ്പം കൂടാതെ ഇടപെടുന്നതിനുള്ള ആത്മവിശ്വാസം വര്‍ദ്ദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ക്യാമ്പില്‍ പതിനഞ്ചുവയസ്സുമുതല്‍ ഏതുപ്രായക്കാര്‍ക്കും പങ്കെടുക്കാം. പ്രശസ്ത നാടക സംവിധായകനായ മനോജ് നാരായണനാണ് അഭിനയക്കളരി നയിക്കുകയെന്നും ക്യാമ്പില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ഈ മാസം പതിനാറിനകം രംഗരചന ഓഫീസുമായി ബന്ധപ്പെട്ട പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ഭാരവാഹികള്‍ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.