സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി നടപ്പിലാക്കുന്ന സിറ്റിസണ്‍സ് ഫെസിലിറ്റേഷന്‍ സെന്റര്‍ മീനങ്ങാടിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. പൊതുജനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട സേവനങ്ങള്‍ സമയബന്ധിതമായി ഉറപ്പാക്കുക എന്ന ലക്ഷ്യവുമായാണ് മീനങ്ങാടിയില്‍ ‘ഒപ്പമുണ്ട് ഉറപ്പാണ് ‘ എന്ന പേരില്‍ ഫ്രണ്ട് ഓഫീസിനോട് ചേര്‍ന്ന് ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്.പഞ്ചായത്ത് പ്രസിഡണ്ട് കെഇ വിനയന്‍ സെന്റര്‍ പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കി.കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍, വിവിധ വകുപ്പുകള്‍, ഏജന്‍സികള്‍, സര്‍വ്വകലാശാലകള്‍, ഭരണഘടനാ സ്ഥാപനങ്ങള്‍ തുടങ്ങിയവയിലൂടെ ലഭിക്കുന്ന മുഴുവന്‍ സേവനങ്ങളെ കുറിച്ചുള്ള വിവരങ്ങളും ആവശ്യമായ നിര്‍ദ്ദേശങ്ങളും ഈ ഓഫിസിലൂടെ ലഭ്യമാക്കും. ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സന്‍മാരായ ബേബി വര്‍ഗ്ഗിസ്, പി.വി.വേണുഗോപാല്‍, ഉഷാ രാജേന്ദ്രന്‍, സെക്രട്ടറി വിജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.