കാര്‍ഷിക വിഭവങ്ങളുടെ പ്രദര്‍ശന വിപണന മേള തുടങ്ങി

0

കാര്‍ഷിക യന്ത്രങ്ങളുടെയും വയനാടിന്റെ തനത് കാര്‍ഷിക വിഭവങ്ങളുടെയും ഉല്‍പ്പന്നങ്ങളുടെയും പ്രദര്‍ശന വിപണന മേള വള്ളിയൂര്‍കാവ് മൈതാനത്ത് ആരംഭിച്ചു.മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മേളയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌ന വല്ലി ഉദ്ഘാടനം ചെയ്തു.ബ്‌ളോക്ക് പഞ്ചായത്ത് പ്രസി: ജസ്റ്റിന്‍ ബേബി അധ്യക്ഷനായിരുന്നു.വൈസ് ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ മുഖ്യ പ്രഭാഷണം നടത്തി. കൃഷി വകുപ്പ് അസി: എക്‌സിസിക്യുട്ടീവ് എഞ്ചിനിയര്‍ ഹാജാ ഷെരീഫ്, കൗണ്‍സിലര്‍ പി എം ബെന്നി, ഇ ജെ ബാബു, ശോഭ രാജന്‍, കെ പി വിജയന്‍, വി കെ ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. മേളയുടെ ഭാഗമായി നാളെ വൈകുന്നേരം 4 മണിക്ക് വിളംബര ജാഥയും, ട്രാക്ടര്‍ റാലിയും നടത്തും. ഒമ്പതാം തിയ്യതി 1 മണിക്ക് നടക്കുന്ന യുവകര്‍ഷക സംഗമവും സെമിനാറും കൃഷി വകുപ്പ് ഡയരക്ടര്‍ കെ എസ് അഞ്ജു ഉദ്ഘാടനം ചെയ്യും. നൂതന കാര്‍ഷിക യന്ത്രങ്ങള്‍, നൂതന ജലസേചന മാര്‍ഗ്ഗങ്ങള്‍ എന്നിവയില്‍ ക്‌ളാസ്സുകള്‍ ഉണ്ടാകും, ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ഡ്രോണുകളുടെയും കാര്‍ഷിക യന്ത്രങ്ങളുടെയും സംസ്ഥാന തല വിതരണ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിര്‍വ്വഹിക്കും. ഒ ആര്‍ കേളു എം എല്‍ എ അധ്യക്ഷനാകും.

Leave A Reply

Your email address will not be published.

error: Content is protected !!