ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളില്‍ വാഹനവില്‍പ്പന തട്ടിപ്പ് വ്യാപകമാകുന്നു

0

 

ജില്ലയില്‍ ഈ മാസം രണ്ട് വാഹന ഡീലര്‍മാരാണ് തട്ടിപ്പിനിരയായത്. ഇവരില്‍ നിന്നും മൂന്ന് ലക്ഷത്തിലധികം രൂപയാണ് തട്ടിപ്പുകാര്‍ തട്ടിയത്. പൊലിസില്‍ പരാതി നല്‍കിയിട്ടും കൃത്യമായ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്നും .കേരള സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിള്‍ ഡീലേഴ്സ് ആന്റ് ബ്രോക്കേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.കല്‍പ്പറ്റ, പുല്‍പ്പള്ളി പൊലിസ് സ്റ്റേഷന്‍ പരിധികളിലാണ് തട്ടിപ്പുനടന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. പണത്തിന് അത്യാവശ്യമുണ്ടന്നും കുറഞ്ഞവിലയ്ക്ക് വാഹനം തരാമെന്നും വീട്ടിലെത്തി വാഹനം കണ്ട് ബോധ്യപെട്ടതിനുശേഷം പണം അക്കൗണ്ടിലേക്ക് അയച്ചാല്‍ മതിയെന്നുപറഞ്ഞാണ് തട്ടിപ്പുകാര്‍ ഡീലറെ പറഞ്ഞ് കബളിപ്പിക്കുന്നത്. വാഹനംകണ്ട് ഇഷ്ടപെട്ട് കഴിയുമ്പോള്‍ തട്ടിപ്പുനടത്തുന്നയാള്‍ വാഹന ഉടമയെ വിളിച്ച് ഡീലര്‍ തരാനുള്ളപണം തന്റെ അക്കൗണ്ടിലേക്ക് അയയ്ക്കുമെന്നും താന്‍ മൊത്തം പണം ഉടമയുടെ അക്കൗണ്ടിലേക്ക് അയച്ചുതരാമെന്നും തുടര്‍ന്ന് വാഹനം നല്‍കിയാല്‍ മതിയെന്നും പറയും. പിന്നീട് വാഹന ഡീലര്‍ പണം അക്കൗണ്ടിലേക്ക് അയച്ചുനല്‍കുന്നതോടെ തട്ടിപ്പുകാരന്‍ മുങ്ങുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ മൂന്ന് ലക്ഷത്തി പതിനായിരം രൂപ അസോസിയേഷന്‍ അഗംങ്ങളുടെ പണം നഷ്ടപെട്ടതായും ഇതുമായി ബന്ധപ്പെട്ട് പൊലിസില്‍ പരാതി നല്‍കിയിട്ടും നടപയുണ്ടാകുന്നില്ലെന്നും ഭാരവാഹികള്‍ ആരോപിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!