ഡ്രോണുകളുടെയും കാര്‍ഷികയന്ത്രങ്ങളുടെയും സംസ്ഥാന തല വിതരണോദ്ഘാടനം

0

കേരള സര്‍ക്കാരിന്റെ മൂന്നാം നൂറു ദിന പരിപാടിയുടെ ഭാഗമായി കൃഷി കൂട്ടങ്ങള്‍ക്ക് ഡ്രോണുകളുടെയും കാര്‍ഷികയന്ത്രങ്ങളുടെയും സംസ്ഥാന തല വിതരണ ഉദ്ഘാടനവും, കാര്‍ഷികയന്ത്ര പ്രദര്‍ശന വിപണനമേളയും മാനന്തവാടിവള്ളിയൂര്‍ക്കാവ് മൈതാനിയില്‍ മെയ് 7 മുതല്‍ 9 വരെ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.കാര്‍ഷികയന്ത്ര പ്രദര്‍ശന വിപണനമേള നാളെ രാവിലെ 11 മണിക്ക് ഒ ആര്‍ കേളു എം എല്‍ എ ഉദ്ഘാടനം ചെയ്യും..3 മണിക്ക് ഡ്രോണുകളുടെയും കാര്‍ഷിക യന്ത്രങ്ങളുടെയും സംസ്ഥാന തല വിതരണ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിര്‍വ്വഹിക്കും.തൊണ്ടര്‍നാട് സ്മാര്‍ട്ട് കൃഷിഭവന്‍ ഉദ്ഘാടനവും മന്ത്രി ചടങ്ങില്‍ നിര്‍വ്വഹിക്കും.എട്ടാം തിയ്യതി വൈകുന്നേരം 4 മണിക്ക് മാനന്തവാടി ടൗണില്‍ വിളംബര ജാഥയും, ട്രാക്ടര്‍ റാലിയും നടത്തും.വൈകുന്നേരം 7 മണി മുതല്‍ നൃത്ത സന്ധ്യയും കലാപരിപാടികളും അരങ്ങേറും, ഒമ്പതാം ഉച്ചക്ക് 1 മണിക്ക് നടക്കുന്ന യുവകര്‍ഷക സംഗമവും സെമിനാറും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഡയരക്ടര്‍ കെ എസ് അഞ്ജു ഉദ്ഘാടനം ചെയ്യുംവാര്‍ത്താ സമ്മേളനത്തില്‍ സി കെ രത്‌നവല്ലി, ജസ്റ്റിന്‍ ബേബി, പി ഡി രാജേഷ്, ഡോ: അനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!