മതില്‍ പൊളിച്ചു മാറ്റും ഗതാഗത പ്രശ്‌നത്തിന് പരിഹാരം

0

പടിഞ്ഞാറത്തറയിലെ ജനങ്ങളുടെ കാലങ്ങളായുള്ള ആവശ്യത്തിന് പരിഹാരം. ബാണാസുരസാഗര്‍ ജലസേചന പദ്ധതി ഓഫീസിന്റെ സംരക്ഷണ മതില്‍ പൊളിച്ചുമാറ്റാന്‍ മന്ത്രി റോഷിഅഗസ്റ്റിന്‍ നിര്‍ദ്ദേശം നല്‍കി. പൂഴിത്തോട് ബദല്‍ റോഡ് തുടങ്ങുന്നിടത്ത് ഓഫീസിന്റെ സംരക്ഷണ മതില്‍ റോഡിലേക്ക് തള്ളി നില്‍ക്കുന്നത് നിരന്തരമായ ഗതാഗത പ്രശ്നത്തിന് കാരണമായിരുന്നു.
പൂഴിത്തോട് ബദല്‍ റോഡിന്റെ വീതി മതില്‍ നിലകൊള്ളുന്ന സ്ഥലത്ത് എട്ട് മീറ്റര്‍ കുറവാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച ഈ മതില്‍ പൊളിച്ച് മൂന്നു മീറ്റര്‍ അകത്തേക്ക് മാറ്റി കെട്ടാന്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി ഉള്‍പ്പെടെ എല്ലാവരും ഒറ്റക്കെട്ടായി ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ഉത്തരവാദിത്തപ്പെട്ടവരോട് രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല, കഴിഞ്ഞ ദിവസം പടിഞ്ഞാറത്തറയില്‍ എത്തിയ ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനോട് ജനപ്രതിനിധികളും, രാഷ്ട്രീയ കക്ഷി നേതാക്കളും, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളും ആവശ്യം അവതരിപ്പിക്കുകയായിരുന്നു. മന്ത്രി സ്ഥലം സന്ദര്‍ശിച്ച ശേഷംറോഡില്‍ നിന്നും മൂന്നു മീറ്റര്‍ അകത്തേക്ക് മതില് പൊളിച്ച് മാറ്റുന്നതിന് നടപടി സ്വീകരിക്കാന്‍ ചീഫ് എന്‍ജിനീയറെ ചുമതലപ്പെടുത്തുകയായിരുന്നു

Leave A Reply

Your email address will not be published.

error: Content is protected !!