ഇന്ത്യയില്‍ നാലായിരത്തോളം പുതിയ കൊവിഡ് കേസുകള്‍

0

രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 3,962 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്നലെയേക്കാള്‍ 6% കൂടുതലാണ് ഇത്. അതേസമയം, സജീവ കേസുകളുടെ എണ്ണം 40,177 ല്‍ നിന്ന് 36,244 ആയി കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.കേരളത്തിലാണ് ഏറ്റവും കൂടുതല്‍ മരണം(ഏഴ് പേര്‍). ഇതോടെ ആകെ മരണസംഖ്യ 5,31,606 ആയി ഉയര്‍ന്നു.24 ദിവസത്തിന് ശേഷമാണ് സജീവ കേസുകളുടെ എണ്ണം 40,000 ല്‍ താഴെ എത്തുന്നത്. 7,873 പേര്‍ രോഗമുക്തരായി. രാജ്യത്തെ കൊറോണ രോഗമുക്തി നിരക്ക് 98.73 ശതമാനമാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.17 ശതമാനവും, പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.13 ശതമാനവും.

Leave A Reply

Your email address will not be published.

error: Content is protected !!