ഹരിത കേരള മിഷന്‍ നടപ്പാക്കുന്ന സുരക്ഷിതമാക്കാം പശ്ചിമഘട്ടം മാപ്പത്തോണ്‍ ക്യാമ്പയിനാണ് വിദ്യാര്‍ത്ഥികളുടെയും പൊതു പ്രവര്‍ത്തകരുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും സഹകരണത്തോടെ നടപ്പാക്കുന്നത്.നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പുമായി സഹകരിച്ചാണ് ക്യാമ്പയിന്‍ നടത്തുന്നത്.
കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവും നിയന്ത്രിക്കുന്നതില്‍ പശ്ചിമഘട്ട സംരക്ഷണത്തിന്റെ പ്രാധാന്യം പൊതു സമൂഹത്തിലെത്തിച്ചും, ജൈവവൈവിധ്യ സംരക്ഷണത്തോടൊപ്പം സൈ്വര്യ ജീവിതം ഉറപ്പ് വരുത്തുന്ന തരത്തില്‍ കബനിയുടെ കൈവഴികളായ പുഴകളെയും തോടുകളെയും മറ്റ് ജലസ്രോതസ്സുകളെയും സംരക്ഷിക്കുന്നതിന് പൊതുജനങ്ങളെയടക്കം പ്രാപ്തരാക്കുക എന്നതാണ് ക്യാമ്പയിന്‍ കൊണ്ടുദ്ദേശിക്കുന്നത്.ഇതിനായി ഓരോ പഞ്ചായത്തിലെയും സംരക്ഷിക്കപ്പെടേണ്ട നീരുറവകളെയടക്കം പേര് നല്‍കി ഭൂപടത്തില്‍ ചേര്‍ക്കുന്നതാണ് മാപ്പത്തോണ്‍ ക്യാമ്പയിന്‍. ഹരിത കേരള മിഷന്‍ ജില്ലാ കോഡിനേറ്റര്‍ സുരേഷ് ബാബു പദ്ധതി വിശദീകരണം നടത്തി.
കാര്‍ബണ്‍ ന്യൂട്രല്‍ പഞ്ചായത്തായ മീനങ്ങാടി ഗ്രാമപഞ്ചായത്ത് ജലസ്രോതസ്സുകളുടെ സംരക്ഷണത്തിന് പ്രഥമ പരിഗണന നല്‍കി വരുന്നതാണ്. പുഴകള്‍ ഒഴുകട്ടെ എന്ന പേരില്‍ പഞ്ചായത്ത് നടപ്പിലാക്കിയ പദ്ധതിയിലൂടെ പുഴയുടെ കയ്യേറ്റം ഒഴിപ്പിച്ച് സ്വാഭാവിക ഒഴുക്ക് നിലനിര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ്.പഞ്ചായത്ത് തുമ്പക്കുനി ഗ്രൗണ്ടില്‍ വച്ച് നടത്തിയ മാപത്തോണ്‍ പഞ്ചായത്ത്തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെഇ വിനയന്‍ നിര്‍വ്വഹിച്ചു.
മീനങ്ങാടി പോളിടെക്‌നിക്കിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി.പ്രത്യേകം രൂപകല്‍പന ചെയ്ത സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് ജലസ്രോതസ്സുകളുടെ വിവരങ്ങള്‍ മാപ്പില്‍ രേഖപ്പെടുത്തുന്നത്.തൊഴിലുറപ്പ് തൊഴിലാളികളെയും ആവശ്യമായ യന്ത്രസഹായവും ഉപയോഗിച്ച് ജലസ്രോതസ്സുകളുടെ സംരക്ഷണം യാഥാര്‍ത്ഥ്യമാക്കും. ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബേബി വര്‍ഗ്ഗീസ്, വാര്‍ഡ് മെമ്പര്‍ ലൗസന്‍, പഞ്ചായത്ത് സെക്രട്ടറി വിജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.