ബീനാച്ചി പനമരം റൂട്ടില്‍അമ്മായികവലയില്‍ വാഹന യാത്രക്കാര്‍ക്ക് ഭീഷണി സൃഷ്ട്ടിച്ച മരം മുറിച്ച് നീക്കി.മരത്തിലെകായ് പഴുത്ത് റോഡിലേക്ക് വീഴാന്‍ ആരംഭിച്ചതോടെ നിരവധി അപകടങ്ങളാണ് ഇവിടെ ഉണ്ടായത്.വാഹനം കയറി റോഡില്‍ പരക്കുന്ന കായ്കളുടെ വഴുപ്പ് നിറഞ്ഞനീരില്‍ ടയറുകള്‍ കയറുന്നതോടെ വാഹനങ്ങള്‍നിയന്ത്രണം വിട്ട് മറിയുകയാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടക്ക് ചെറുതും വലുതുമായി നിരവധി അപകടങ്ങള്‍ ഇവിടെ നടന്നു.ഇത് സംബന്ധിച്ച് വയനാട് വിഷന്‍ഇന്നലെ വാര്‍ത്ത റിപ്പോര്‍ട്ട്‌ചെയ്തിരുന്നു . തുടര്‍ന്ന് മൂന്നാനക്കുഴി എസ് എന്‍ ഡി പി ശാഖയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയിരുന്നു.മൂന്നാനക്കുഴിഎസ്എന്‍ഡിപി ശാഖയുടെനേതൃത്വത്തില്‍ നാട്ടുകാരും ,പൊതുമരാമത്ത് വകുപ്പ് , കെ എസ് ഇ ബി മീനങ്ങാടി സെക്ഷന്‍,കേണിച്ചിറപോലീസ്,റോഡ് നിര്‍മ്മാണ പ്രവര്‍ത്തി നടത്തുന്ന കരാറ്കാരന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മരം മുറിച്ച് നീക്കിയത് .