വേനല്‍ മഴയ്ക്ക് ഒപ്പം കാറ്റും: ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു
എടവക പഞ്ചായത്തിലെ പിച്ചംങ്കോടാണ് വേനല്‍ മഴയില്‍ വ്യാപക നാശനഷ്ടമുണ്ടായത്.വൈശ്യന്‍ മൊയ്തീന്‍, ജാഫര്‍,മമ്മുട്ടി എന്നിവരുടെ വീടുകള്‍ കാറ്റില്‍ തകര്‍ന്നു. ഇതില്‍ മൊയ്തീന്റെ വീട് പൂര്‍ണ്ണമായും തകര്‍ന്നു.വീട്ടുപകരണങ്ങളും നശിച്ചു.മൊയ്തിന്റെ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പ്രദേശത്ത് മരങ്ങള്‍ വീണ് ഒപ്റ്റിക്കല്‍ കേബിളും, വൈദ്യുതി ബന്ധവും താറുമാറായി. വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞു വീണ് വന്‍ന്മേലില്‍ തോമസിന്റെ മതില്‍ തകര്‍ന്നു.രാത്രി വൈകിയും പല സ്ഥലത്തും വൈദ്യുത ബന്ധം പുനഃസ്ഥാപിക്കാനായില്ല.അഞ്ചോളം ഇലക്ട്രിക് പോസ്റ്റുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു.