ഏരിയപ്പള്ളി പൊയ്കയില്‍ മോഹനന്റെ ആറുമാസം പ്രായമുള്ള പശു കിടാവിനെയാണ് കടുവ കൊന്നത്. ഇന്നലെ രാത്രി തൊഴുത്തില്‍ മറ്റ് പശുക്കള്‍ക്കൊപ്പം കെട്ടിയിരുന്ന കിടാവിനെ രാവിലെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് തൊഴുത്തില്‍ നിന്ന് 100 മീറ്റര്‍ മാറി കിടാവിനെ ഭാഗികമായി ഭക്ഷിച്ച നിലയില്‍ കണ്ടത്.തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു. പ്രദേശത്ത് ക്യാമറ സ്ഥാപിക്കും . പശുകിടാവിനെ വെറ്റിനറി സര്‍ജന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം നല്‍കുമെന്ന് വനംവകുപ്പ് അറിയിച്ചു പ്രദേശത്ത് മാസങ്ങളായി കടുവയുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടും കടുവയെ പ്രദേശത്ത് നിന്ന് തുരുത്താനോ കൂട് സ്ഥാപിച്ച് പിടി കുടാനോ വനം വകുപ്പ് തയ്യറായില്ലെന്നാണ് നാട്ടുകാരുടെ പരാതി