റേഷന്‍ കടകള്‍ അടച്ചിട്ടത് സാധാരണക്കാര്‍ക്ക് ദുരിതമാകുന്നു

0

ഇ പോസ് മെഷീന്‍ തകരാര്‍ പരിഹരിക്കാന്‍ റേഷന്‍ കടകള്‍ അടച്ചിട്ടത് സാധാരണക്കാര്‍ക്ക് ദുരിതമാകുന്നു. ഗോത്രവിഭാഗങ്ങള്‍ ഏറെ അധിവസിക്കുന്ന വയനാട് പോലുള്ള ജില്ലകളില്‍ ഇത് ഏറെ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. മാസം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ നിലവില്‍ ജില്ലയില്‍ അമ്പത് ശതമാനം മാത്രമാണ് റേഷന്‍ സാധനങ്ങള്‍ വിതരണം നടന്നിരിക്കുന്നത്. റേഷന്‍ കടകള്‍ അടച്ചിട്ടതില്‍ പ്രതിഷേധവും ശക്തമായിട്ടുണ്ട്.

ജില്ലയില്‍ 2ലക്ഷത്തി 35000 കാര്‍ഡുടമകളാണുള്ളത്. അമ്പത്തിനാലായിരം മഞ്ഞക്കാര്‍ഡും, എഴുപത്തിയ്യായിരം റോസും, നീലയും, വെള്ളയും ഉള്‍പ്പടെ ഒരു ലക്ഷത്തി ആറായിരം കാര്‍ഡുകളുമാണുള്ളത്. ഏപ്രില്‍ മാസം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ അമ്പതുശതമാനം മാത്രം റേഷന്‍ വിതരണമേ ഈ കാര്‍ഡുകളില്‍ നടന്നിട്ടുള്ളു. മാസങ്ങളായി ഇ പോസ് മെഷീന്‍ തകരാറിലായിട്ടും പരിഹാരിക്കാന്‍ നടപടിയുണ്ടായിരുന്നില്ല. തുടര്‍ന്ന് റേഷന്‍ വിതരണത്തിലെ സമയക്രമത്തില്‍ മാറ്റംവരുത്തിയായിരുന്നു വിതരണം നടത്തിവന്നിരുന്നത്. അതാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി തീരെയില്ലാതായിരിക്കുന്നത്. ഇത് ഉപഭോക്താക്കളും റേഷന്‍ നടത്തിപ്പുകാരും തമ്മില്‍ വാക്കേറ്റത്തിലേക്ക് വരെഎത്തിയിരുന്നു. ഇതോടെ ഉടമകളും പ്രത്യക്ഷസമരവുമായി രംഗത്തെത്തുകയായിരുന്നു. തുടര്‍ന്നാണ് തകരാര്‍ പരിഹാരിക്കാന്‍ ഇപ്പോള്‍ മൂന്ന് ദിവസം റേഷന്‍ കടകള്‍ തന്നെ അടച്ചിട്ടിരിക്കുന്നത്. തുടര്‍ച്ചയായ ദിവസങ്ങല്‍ കടകള്‍ അടച്ചിടുന്നതില്‍ ശക്തമായ പ്രതിഷേധവും പൊതുജനങ്ങളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്.

 

Leave A Reply

Your email address will not be published.

error: Content is protected !!