വെല്‍ഡിങ് വര്‍ക്കേഴ്‌സ് & സ്റ്റീല്‍ ഫാബ്രിക്കേറ്റേഴ്‌സ് അസോസിയേഷന്‍ കേരള വയനാട് ജില്ലാ സമ്മേളനം മെയ് 1ന് കല്‍പ്പറ്റയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.രാവിലെ 10 മണിക്ക് കല്‍പ്പറ്റ എം.ജി.റ്റി.ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. സംസ്ഥാന ഭാരവാഹികള്‍ പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡണ്ട് എന്‍.എ അനൂപ് കുമാര്‍, സെക്രട്ടറി പി.ആര്‍.പീതാംബരന്‍, ജോയിന്റ് സെക്രട്ടറി പി.സി. പ്രദീപ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.