ചരിത്രത്തിന്റെ നാള്‍വഴികള്‍ വിളംബരം ചെയ്ത് കുടുംബശ്രീയുടെ ‘പെണ്‍വഴി’ നവോത്ഥാന നാടകം. അമ്പലവയല്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ അരങ്ങേറിയ നാടകം സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നതായിരുന്നു. ക്ഷേത്രപ്രവേശന വിളംബരം, മാറുമറയ്ക്കല്‍ സമരം തുടങ്ങിയ വിഷയങ്ങള്‍ പരാമര്‍ശിക്കുന്ന നാടകത്തില്‍ കുടുംബശ്രീ പോലുള്ള പ്രസ്ഥാനങ്ങള്‍ വന്നപ്പോള്‍ സ്ത്രീകള്‍ എവിടെ എത്തിനില്‍ക്കുന്നു എന്നതും പറഞ്ഞുപോവുന്നു. പുതിയ മുന്നേറ്റങ്ങള്‍ക്കായി എല്ലാവരും ഒരുമിക്കണമെന്ന സന്ദേശമുയര്‍ത്തിയാണ് നാടകം അവസാനിക്കുന്നത്. കുടുംബശ്രീ അയല്‍ക്കൂട്ടം പ്രസിഡണ്ടുമാരും സെക്രട്ടറിമാരും അടങ്ങുന്ന നിറഞ്ഞ സദസ്സിലാണ് നാടകം അരങ്ങേറിയത്. വിവിധ അയല്‍ക്കൂട്ടങ്ങളില്‍ നിന്നായി 12 കലാകാരികള്‍ അരങ്ങിലെത്തി. അടുത്ത ദിവസങ്ങളില്‍ ജില്ലയുടെ മറ്റ് ഭാഗങ്ങളിലും നവോത്ഥാന നാടകം അവതരിപ്പിക്കും. സ്ത്രീ പദവി സ്വയം പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായി എല്ലാ അയല്‍ക്കൂട്ടങ്ങളിലും പരിശീലന പരിപാടി സംഘടിപ്പിക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.