ജില്ലാ ആശുപത്രിയില്‍ വെള്ളമില്ല; നടപടിയെടുക്കാതെ വാട്ടര്‍ അതോറിറ്റി

0

മാനന്തവാടി ജില്ലാ ആശുപത്രിയില്‍ വെള്ളം കിട്ടാതാവുന്നത് പതിവ് സംഭവമാകുന്നു. വെള്ളം ലഭിക്കാതായപ്പോള്‍ പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ കഴിയാതെ രോഗികളും ബന്ധുക്കളും നേട്ടോട്ടമോടുന്ന കാഴ്ചയാണ് ജില്ലാ ആശുപത്രിയില്‍. വാട്ടര്‍ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള തര്‍ക്കമാണ് വെള്ളം മുടങ്ങാന്‍ കാരണമെന്നാണ് പറയപ്പെടുന്നത്. അധികൃതര്‍ എത്രയുംപ്പെട്ടെന്ന് നടപടികള്‍ സ്വീകരിക്കണമെന്നാണ് രോഗികളുടെ ആവശ്യം.

കഴിഞ്ഞ രണ്ട് ദിവസമായി ജില്ലാ ആശുപത്രിയിലെ പല വാര്‍ഡുകളിലും വെള്ളം ലഭിച്ചിട്ടില്ല. വാട്ടര്‍ അതോറിറ്റിയാണ് ജില്ലാ ആശുപത്രിയിലേക്ക് വെള്ളമെത്തികുന്നത് ചൂട്ടക്കടവ് റോഡ് വഴിയാണ് വെള്ളം പമ്പ് ചെയ്ത് ജില്ലാ ആശുപത്രിക്ക് സമീപത്തെ ടാങ്കില്‍ വെള്ളമെത്തിക്കുന്നത്. ഇക്കഴിഞ്ഞ ദിവസം റോഡ് ടാറിംഗ് പ്രവര്‍ത്തി നടത്തിയിരുന്നു. അതിനിടയില്‍ റോഡില്‍ പെപ്പുകള്‍ പൊട്ടുകയും ചെയ്തു വാട്ടര്‍ അതോറിറ്റിക്കാര്‍ പൈപ്പ് നന്നാക്കാന്‍ ചെല്ലുമ്പോള്‍ ടാറിംഗ് നടത്തിയതിനാല്‍ റോഡ് കുഴിക്കാന്‍ സമ്മതിക്കില്ലെന്ന വാശിയിലുമാണ് പൊതുമരാമത്ത് വകുപ്പും ഇതോടെ ആശുപത്രിയിലേക്ക് വെള്ളം പമ്പ് ചെയ്യാന്‍ കഴിയാതെ വാട്ടര്‍ അതോറിറ്റിക്കാരും പ്രതിസന്ധിയിലായി ഇത് കാരണം ദുരിതത്തിലായതാവട്ടെ ജില്ലാ ആശുപത്രിയില്‍ കഴിയുന്ന പാവം രോഗികളും.

Leave A Reply

Your email address will not be published.

error: Content is protected !!