റവന്യൂ ബോര്‍ഡ് സ്ഥാപിച്ചു

0

സ്വകാര്യ വ്യക്തികള്‍ രേഖകളില്ലാതെ കൈവശംവെച്ച ഭൂമിയില്‍ റവന്യൂ അധികൃതര്‍ ബോര്‍ഡ് സ്ഥാപിച്ചു. മുട്ടില്‍ നോര്‍ത്ത് വില്ലേജില്‍ കൊളവയല്‍ സെന്റ് ജോര്‍ജ്ജ് എ.യു.പി സ്‌കൂളിനു സമീപത്തെ 643, 713 സര്‍വേ നമ്പറുകളില്‍പ്പെടുന്ന 60 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടിയത്. ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരമാണ് നടപടി. എല്‍.ആര്‍ തഹസില്‍ദാര്‍ ടി.പി അബ്ദുല്‍ ഹാരിസ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.സി ജോര്‍ജ്ജ്, വില്ലേജ് ഓഫീസര്‍ ഐ.വി രേവതി, താലൂക്ക് സര്‍വേയര്‍മാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!