സുഡാനിലെ ആഭ്യന്തരയുദ്ധം.വയനാട് വെള്ളമുണ്ട.സ്വദേശികളായ രണ്ട് കുടുംബം.സുരക്ഷിതമായി ജിദ്ദയിലെത്തി.

0

ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനില്‍നിന്ന് ഇന്ത്യ ഒഴിപ്പിക്കുന്നവരുമായുള്ള ആദ്യ കപ്പലില്‍ ജിദ്ദയില്‍ എത്തിയപ്പോള്‍.16 മലയാളികളില്‍ വയനാട് വെള്ളമുണ്ട കണ്ടത്ത് വയല്‍ സ്വദേശികളായ. ഫൗസിയ ജിബിന്‍ മുഹമ്മദ് ഷമീമും രണ്ടു കുട്ടികളും. അഹമ്മദ് ഷനൂത്ത് ആയങ്കി, ഭാര്യ അഫ്‌സത്ത്, മക്കളായ ഷയാന, ഇഷാന്‍ എന്നിവര്‍ ഉള്‍പ്പെട്ടതിന്റെ സന്തോഷത്തിലാണ് കുടുംബാംഗങ്ങള്‍. സുഡാനില്‍ ജോലി ചെയ്യുന്ന മുഹമ്മദ് ഷമീം ദുബായിലേക്ക് ജോലി മാറ്റം ലഭിച്ച് ദുബായിലെത്തി കുടുംബത്തെ കൊണ്ടുവരുന്നതിനുള്ള ഒരുക്കത്തിനിടെയാണ് സുഡാനില്‍ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ടത്.

ഷെമീം ദുബായിലും കുടുംബം സുഡാനിലും അകപ്പെട്ടു പോവുകയായിരുന്നു. കുടുംബത്തെ തനിച്ചാക്കിയാണ് ദുബായിലേക്ക് താമസം മാറ്റുന്നതിനുള്ള ഒരുക്കങ്ങളുമായി ഷെമീം ദുബായിലെത്തിയത്.

കുടുംബം സുഡാനില്‍നിന്ന് പോരുന്നതിന്റെ തലേ ദിവസമായിരുന്നു കലാപം പൊട്ടിപുറപ്പെട്ടത്. സൈന്യത്തിന്റെയും പോലീസിന്റെയുമെല്ലാം ആസ്ഥാനത്ത് വളരെ സുരക്ഷിതമായ
സ്ഥലത്തായിരുന്നു.ഇരു കുടുംബങ്ങളും. താമസിച്ചിരുന്നതെങ്കിലും ആഭ്യന്തര യുദ്ധത്തിന്റെ തുടക്കവും സ്ഥിതിഗതികള്‍ ഏറ്റവും മോശമായ സ്ഥലവും അതായിരുന്നു.

മുന്നു ദിവസം വെള്ളവും വൈദ്യുതിയുമൊന്നുമില്ലാതെ ദുരിത്തില്‍
കഴിയേണ്ടി വന്നു. ദുബായില്‍ നന്ന് ഷെമീം കൈവശമുണ്ടായിരുന്ന നമ്പറില്‍ സ്വദേശിയായ സുഡാനിയെ വിളിച്ചു സഹായം തേടിയാണ് കുടുംബത്തെ അവിടെനിന്നും സുഡാനിയുടെ വീട്ടിലെത്തിച്ചത്. മൂന്നു ദിവസം അവിടെ കഴിഞ്ഞു. അതിനിടെ അവിടെയും കലാപം ഉടലെടുത്തതോടെ അവിടെ നിന്ന് സുഡാനി കുടുംബത്തോടൊപ്പം അതിര്‍ത്തിയിലേക്കു പോരുകയായിരുന്നു. അവിടെ നിന്നുമാണ് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി ജിദ്ദയിലേക്കുള്ള കപ്പലില്‍ എത്തിപ്പെട്ടത്.

ഷെമീം ദുബായില്‍നിന്ന് ജിദ്ദയിലെത്തിയിട്ടുണ്ട്. കുടുംബത്തെയും കൂട്ടി ദുബായിലേക്കു പോകാനാണ് ഷെമീമിന്റെ പരിപാടി. ഷനൂതും കുടുംബവും നാട്ടിലേക്ക് തിരിക്കും സുഡാനില്‍നിന്ന് പുറപ്പെട്ടിട്ടുള്ള ആദ്യ കപ്പലില്‍ 278 പേരാണുള്ളത്. ഇതില്‍ 16 പേര്‍ മലയാളികളാണ്.

 

Leave A Reply

Your email address will not be published.

error: Content is protected !!