‘യുവജനങ്ങളെ വഞ്ചിക്കുന്ന കേന്ദ്ര സര്‍ക്കാര്‍, വയനാടിനെ വഞ്ചിക്കുന്ന യുഡിഎഫ് ജനപ്രതിനിധികള്‍’ എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് മാര്‍ച്ചിന് തുടക്കമായി. 30വരെയാണ് ജില്ലാ കാല്‍നട ജാഥ. ജില്ലാ സെക്രട്ടറി കെ റഫീഖാണ് ജാഥാ ക്യാപ്റ്റന്‍. ജില്ലാ പ്രസിഡന്റ് കെ എം ഫ്രാന്‍സിസ് മാനേജരും സംസ്ഥാന കമ്മിറ്റി അംഗം ഷിജി ഷിബു വൈസ് ക്യാപ്റ്റനുമാണ്.
യൂത്ത് മാര്‍ച്ച് വൈത്തിരിയില്‍ ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി എം സ്വരാജ് ഉദ്ഘാടനം ചെയ്തു. എം വി വിജേഷ് അദ്യക്ഷനായി. പി ഗഗാറിന്‍, പി വി സഹദേവന്‍, എം സെയ്ദ്, സി യൂസഫ്, ജാഥാ ക്യാപ്റ്റന്‍ കെ റഫീഖ്, വൈസ് ക്യാപ്റ്റന്‍ ഷിജി ഷിബു, മാനേജര്‍ കെ എം ഫ്രാന്‍സിസ് , കെ ആര്‍ ജിതിന്‍, ജോബിസണ്‍ ജെയിംസ്, കെ എസ് ഹരിശങ്കര്‍ എന്നിവര്‍ സംസാരിച്ചു. എം രമേഷ് സ്വാഗതവും ആഷിഖ് സി എച്ച് നന്ദിയും പറഞ്ഞു.
26ന് രാവിലെ ഒമ്പതിന് തലപ്പുഴയില്‍ നിന്ന് ജാഥ പ്രയാണമാരംഭിക്കും. ആദ്യദിന പര്യടനം സിപിഐഎം ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍ ഉദ്ഘാടനംചെയ്യും.