മലങ്കര കത്തോലിക്ക സഭയ്ക്ക് രണ്ട് കോറെപ്പിസ്‌കോപ്പമാര്‍ അഭിഷിക്തരായി

0

ബത്തേരി സെന്റ് തോമസ് കത്തീഡ്രലില്‍ ബത്തേരി രൂപത ബിഷപ് മാര്‍ ഡോ.ജോസഫ് മാര്‍ തോമസ് പിതാവ് മുഖ്യ കാര്‍മ്മീകനും പുത്തൂര്‍ രൂപത ബിഷപ് മാര്‍ ഡോ.ഗീവര്‍ഗ്ഗീസ് മാര്‍ മക്കാറിയോസ് പിതാവ് സഹകാര്‍മ്മീകനുമായ വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച തിരുകര്‍മ്മങ്ങളുടെ മധ്യേ റവ.ഡോ. കരുവള്ളില്‍ മാത്യൂസ് അച്ചനെയും , മോണ്‍സിഞ്ഞോര്‍ സെബാസ്റ്റ്യന്‍ കീപ്പള്ളി അച്ചനെയും മറ്റ് പുരോഹിതരില്‍ നിന്നും വേര്‍തിരിക്കപ്പെട്ടതിന്റെ അടയാളമായി തിരുവസ്ത്രങ്ങളും , കുരിശു മാലയും അണിയിച്ച് ബത്തേരി രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ഡോ.ജോസഫ്മാര്‍ തോമസ് പിതാവിന്റെ കൈവയ്പ് ശുശ്രൂഷയാല്‍ കോറെപ്പിസ്‌കോപ്പമാരായി വേര്‍തിരിക്കപ്പെട്ടു.
അനുമോദന സമ്മേളനം പുത്തൂര്‍ രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ഡോ. ഗര്‍വ്വാസീസ് മാര്‍ മക്കാരിയോസ് പിതാവ് ഉദ്ഘാടനം ചെയ്തു.അഭിവന്ദ്യ ബിഷപ് മാര്‍ ഡോ. ജോസഫ് മാര്‍ തോമസ് പിതാവ് അദ്ധ്യക്ഷനായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!