നഗരച്ചൂടില്‍ വിരിഞ്ഞ് മാനന്തവാടിയില്‍ സൂര്യകാന്തി
ഓട്ടോ ഡ്രൈവര്‍മാരുടെ കൂട്ടായ്മയില്‍ മാനന്തവാടി നഗരസഭക്ക് സമീപം പോസ്റ്റ് ഓഫീസ് ജംഗ്ഷനിലാണ് ചുട്ട് പൊള്ളുന്ന വെയിലിലും മനസിന് കുളിര്‍മയേകി ദൃശ്യ ഭംഗിയില്‍ സൂര്യകാന്തി വിരിഞ്ഞിരിക്കുന്നത്.ഡ്രൈവര്‍മാരായ ജിനേഷ്, കരീം, സുനി എന്നിവരുടെ കൂട്ടായ്മയിലാണ് മനസിന് കുളിര്‍മയേകി സൂര്യകാന്തി തലയുയര്‍ത്തി നില്‍ക്കുന്നത്.ഇപ്പോള്‍ അഞ്ച് ചെടികള്‍ വളര്‍ന്നു കഴിഞ്ഞു.ഇതില്‍ രണ്ടെണ്ണം വിരിയുകയും ബാക്കി മൂന്നെണ്ണം പൂവിട്ടുകയും ചെയ്തു. കടുത്ത വേനലില്‍ സൂര്യകാന്തി സൂര്യനെ വെല്ലും രീതിയില്‍ ദൃശ്യചാരുതയില്‍ തലയുയര്‍ത്തി നില്‍ക്കുന്നത് നഗരത്തിലെത്തുന്ന ഏതൊരാളുടെയും മനസിന് കുളിര്‍മയേകുന്നതാണ്