11 മണിയായിട്ടും ജീവനക്കാരെത്തിയില്ല:വില്ലേജ് ഓഫീസ് ഉപരോധിച്ച് ഡി.വൈ.എഫ്.ഐ.
കണിയാമ്പറ്റ വില്ലേജ് ഓഫീസില്‍ 11 മണിയായിട്ടും ജീവനക്കാരെത്താത്തതിനെ തുടര്‍ന്നാണ് ഡി.ബൈ.എഫ്.ഐ. വില്ലേജ് ഓഫീസ് ഉപരോധിച്ചത്. രാവിലെ മുതല്‍ വില്ലേജ് ഓഫീസില്‍ പഞ്ചായത്തിന്റെ സമീപ പ്രദേശത്ത് നിന്നും, നടവയലില്‍ നിന്നും നിരവധി പേരാണ് വിവിധ ആവശ്യങ്ങള്‍ക്കായി വില്ലേജ് ഓഫീസില്‍ കാത്തു നില്‍ക്കുന്നത്. എന്നാല്‍ 11 മണിയായിട്ടു പോലും ജീവനക്കാര്‍ ആരുംതന്നെ ഓഫീസിലെത്തിയില്ല. 11 മണിക്ക് ശേഷം എത്തിയതാകട്ടെ ഒരു ജീവനക്കാരന്‍ മാത്രം. ഇദ്ദേഹത്തിന്റെ പക്കല്‍ നിന്നും നാട്ടുകാര്‍ക്ക് വ്യക്തമായ ഒരു മറുപടിയും ലഭിച്ചില്ല. ഇതെ തുടര്‍ന്നാണ് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ വൈകി എത്തിയ ജീവനകാരനെ ഓഫീസിനകത്തേക്ക് പ്രവേശിപ്പിക്കാതെ വില്ലേജ് ഓഫീസ് ഉപരോധിച്ചത് .