പാഠപുസ്തകത്തിന് പുറത്തും പഠിക്കണം: ഒആര്‍ കേളു എംഎല്‍എ
അതിവേഗം ശാസ്ത്രം വളരുന്ന കാലത്ത് പാഠപുസ്തകത്തിലെ പാഠങ്ങള്‍ മാത്രം പഠിച്ചാല്‍ പോര എന്നും പാഠപുസ്തകത്തിന് പുറത്ത് നിന്നുള്ള കാര്യങ്ങളും പഠിച്ചാലെ പുതിയ കാലഘട്ടത്തില്‍ വിജയിക്കാന്‍ സാധിക്കുവെന്നും ഒആര്‍ കേളു എംഎല്‍എ. വിദ്യാര്‍ത്ഥികളുടെ അവധിക്കാലം ഉപയോഗപ്രദമാക്കുക എന്ന ലക്ഷ്യത്തോടെ എസ്എസ്‌കെ വയനാടും ,ബിആര്‍സി മാനന്തവാടിയും സംയുക്തമായി കാട്ടിക്കുളം ജിഎച്ച്എസ്എസില്‍ സംഘടിപ്പിച്ച സമ്മര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎല്‍എ
കുട്ടികളിലുള്ള വ്യത്യസ്ഥമായ കഴിവുകളെ വികസിപ്പിക്കുകയാണ് ത്രിദിന സമ്മര്‍ ക്യാമ്പ്‌കൊണ്ട് ഉദ്ദേശിക്കുന്നതെന്നു ക്യാമ്പ് ഉദ്ഘാടനം ചെയ്ത്എം എല്‍ എ പറഞ്ഞു. മാനന്തവാടി ബ്ലോക്ക് കാട്ടിക്കും ഡിവിഷന്‍ മെമ്പര്‍ ബിഎം വിമല അധ്യക്ഷത വഹിച്ചു.മാനന്തവാടി ബിആര്‍സിക്ക് കിഴിലെ തിരഞ്ഞെടുത്ത പത്ത് സ്‌കൂളിലെ അഞ്ചാം ക്ലാസ്സു മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് സമ്മര്‍ ക്ലാസ്സില്‍ പരിശീലനം നല്‍കുന്നത്.മ്യൂസിക്, ഡ്രോയിങ്,വര്‍ക്ക്എക്‌സ്പീരിയന്‍സ്, സ്‌പോര്‍ട്‌സ് എന്നിവയില്‍ വിദഗ്ദരായ അധ്യാപകര്‍ മൂന്ന് ദിവസത്തെ പരിശിലനമാണ് നല്‍ക്കുന്നത്. തിരുനെല്ലി പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍ മ്മാന്‍മ്മാരായ എം കെ രാധാകൃഷ്ണന്‍, പി എന്‍ ഹരിന്ദ്രന്‍, പി ടി എ പ്രസിഡന്റ് മണിലാല്‍, ത പ്രിന്‍സിപ്പല്‍ സിവി നിര്‍മ്മല, എസ് എം സി സി കെ ശങ്കരന്‍ എന്നിവര്‍ സംസാരിച്ചു.