പുരസ്‌കാര നിറവില്‍ മീനങ്ങാടി ഗ്രാമപഞ്ചായത്ത്

0

കാര്‍ബണ്‍ ന്യൂട്രല്‍ അവാര്‍ഡ് ഏറ്റുവാങ്ങി മീനങ്ങാടി ഗ്രാമപഞ്ചായത്ത്. ഡല്‍ഹിയില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മ്മുവില്‍ നിന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെഇവിനയന്‍, സെക്രട്ടറി വിജേഷ് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡയറക്ടര്‍ ജ്യോല്‍സ്‌ന മോള്‍ എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.പൂര്‍ണ്ണമായും കാര്‍ബണ്‍ തുലിതമായി പ്രഖ്യാപിക്കപ്പെട്ട ഏക പഞ്ചായത്തെന്ന നിലയിലാണ് മീനങ്ങാടി ഗ്രാമപഞ്ചായത്തിന് ദേശീയ പുരസ്‌കാരം ലഭിക്കുന്നത്.കാര്‍ബണ്‍ പുറം തള്ളുന്നതിന്റെ അളവ് ശാസ്ത്രീയമായി തയ്യാറാക്കി ബഹിര്‍ഗമനവും സ്വാംശീകരണവും തുലിതമാക്കുന്നതിനായി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളുമായി സഹകരിച്ച് നടപ്പിലാക്കിയ വിവിധ പദ്ധതികളാണ് പഞ്ചായത്തിനെ കാര്‍ബണ്‍ ന്യൂട്രല്‍ പദവിയിലേക്കെത്തിച്ചത്.ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും കാരണമാകുന്ന ഹരിത ഗൃഹ വാതകങ്ങളുടെ അന്തരീക്ഷത്തിലേക്കുള്ള ബഹിര്‍ഗമനതോത് നിയന്ത്രിക്കുന്നതിന് പഞ്ചായത്തില്‍ അവലംബിച്ച നൂതന ആശയങ്ങളാണ് പഞ്ചായത്തിനെ അവാര്‍ഡ് നേട്ടത്തിന് അര്‍ഹമാക്കിയത്. ഒരു കോടി രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. ജൈവവൈവിധ്യ സംരക്ഷണത്തോടൊപ്പം നടപ്പിലാക്കുന്ന പരിസ്ഥിതി സൗഹൃദ സുസ്ഥിര വികസനമെന്ന പഞ്ചായത്തിന്റെ കാഴ്ചപ്പാടിന് നിരവധി അവാര്‍ഡുകള്‍ വേറെയും ഇതോടകം ലഭ്യമായിട്ടുണ്ട്.ട്രീ ബാങ്കിംഗ്, പച്ചത്തുരുത്ത് സംരക്ഷണം ജൈവകൃഷി പ്രോല്‍സാഹനം തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളുമായി 2020 മുതല്‍ കൂടുതല്‍ കാര്യക്ഷമമായ ഇടപെടലുകളാണ് പൊതുജനങ്ങളുമായി സഹകരിച്ച് നടപ്പിലാക്കിയിരുന്നത്. മറ്റ് കാര്‍ബണ്‍ ന്യൂട്രല്‍ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതോടൊപ്പം അജൈവ മാലിന്യങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യുന്നതിനും പ്രകൃതിക്ക് ഉപദ്രവകാരികളായ മാലിന്യങ്ങള്‍ പരമാവധി നിയന്ത്രിക്കുന്നതിനും നിലവില്‍ ഗ്രാമ പഞ്ചായത്ത് പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്.അവാര്‍ഡ് നേട്ടത്തിന് കാരണക്കാരായ മുഴുവന്‍ ആളുകള്‍ക്കും നന്ദി അറിയിക്കുകയാണ് നിലവിലെ ഭരണ സമിതിയംഗങ്ങള്‍.

 

Leave A Reply

Your email address will not be published.

error: Content is protected !!