എകെസിസി പുല്‍പ്പള്ളി മേഖല നേതൃയോഗവും വിളംബര ജാഥയും നടത്തി

0

കത്തോലിക്കാ കോണ്‍ഗ്രസിന്റെ നൂറ്റി അഞ്ചാമത് ജന്മദിന വാര്‍ഷിക ആഘോഷവും കര്‍ഷക ജ്വാലയും ആത്മായ സംഗമവും ഏപ്രില്‍ 23 മാനന്തവാടി രൂപതയില്‍ നടക്കുന്നതിന്റെ മുന്നോടിയായി പുല്‍പ്പള്ളി മേഖല കത്തോലിക്കാ കോണ്‍ഗ്രസ് നേതൃയോഗവും പുല്‍പ്പള്ളി ടൗണില്‍ വിളമ്പര ജാഥയും നടത്തി. മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ എല്ലാ ഇടവകകളിലും സന്ദര്‍ശനം നടത്തും. മേഖലാ ഡയറക്ടര്‍ ഫാ: ജയിംസ് പുത്തന്‍പറമ്പില്‍ ഉല്‍ഘാടനം ചെയ്തു. ഫൊറോനാ കമ്മറ്റി പ്രസിഡന്റ് തോമസ് പാഴൂക്കാലായില്‍ അധ്യക്ഷനായിരുന്നു.രൂപതാ പ്രസിഡന്റ് ഡോ :സാജു കൊല്ലപ്പള്ളി ,രൂപതാ സെക്രട്ടറി സെബാസ്ത്യന്‍ പുരയ്ക്കല്‍ ,മേഖലാ സെക്രട്ടറി ജോര്‍ജ് കൊല്ലിയില്‍,ഫാ: മാത്യു പെരുമാട്ടിക്കുന്നേല്‍ , സിസ്റ്റര്‍ ജോസ്ലിന്‍ ,ബീന കരുമാംകുന്നേല്‍ ,ഷിനു കച്ചിറയില്‍ ,പി എം ജോര്‍ജ്,ഷിനോജ് കാക്കോനാല്‍ ,സുനില്‍ പാലമറ്റം,ഷിജു പെരുംമ്പള്ളിയില്‍,ബിബിന്‍ മാത്യു ,സജി പെരുമ്പില്‍,കെ സി തങ്കച്ചന്‍,സനില്‍ ഇരുളം,ഷാജി ഇരുളം, ബിനു കൊല്ലംപറമ്പില്‍ , സജി നമ്പുടാകം ,ബിജു അരീക്കാട്ട് ,ബിജു ഞായപ്പള്ളില്‍,സജി ചിറ്റേഴത്ത്,ജിസ കദളിക്കാട്ടില്‍,ജോയ്‌സിവട്ടക്കുന്നേല്‍ ,വല്‍സ നരിവേലില്‍ ,എന്നിവര്‍ സംസാരിച്ചു

 

Leave A Reply

Your email address will not be published.

error: Content is protected !!