ചുരത്തില്‍ സുരക്ഷ ഭിത്തികള്‍ സ്ഥാപിക്കാന്‍ ആവശ്യപ്പെടും

0

താമരശ്ശേരി ചുരത്തില്‍ ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള വളവുകളില്‍ സുരക്ഷ ഭിത്തികള്‍ സ്ഥാപിക്കാന്‍ ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെടും. ജില്ലാ കളക്ടര്‍ എ.ഗീതയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ റോഡ് സുരക്ഷ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. ചുരം റോഡിലെ മാഞ്ഞുപോയ വരകള്‍ സ്ഥാപിക്കാനും നിര്‍ദ്ദേശം നല്‍കി.

ആര്‍.ടി.ഒ പി.ആര്‍.സുമേഷ്, എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ കെ.ബിജുമോന്‍, കെ.ആര്‍.എഫ്.ബി അസി. എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ജോണ്‍ ജീവന്‍, ട്രാഫിക് എ.സി.പി സുനില്‍ എം.ഡി, കോര്‍പറേഷന്‍ അസി. എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ജയപ്രകാശ്, എല്‍.എസ്.ജി.ഡി അസി. ഡയറക്ടര്‍ കെ.വി രവികുമാര്‍, അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്‍. ശ്രീജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!