കെമു’ എത്തി ലഹരിക്ക് പൂട്ട് വീഴും
അതിര്‍ത്തികള്‍ വഴി ലഹരിക്കടത്ത് തടയാന്‍ എക്‌സൈസ് വകുപ്പ് ആവിഷ്‌ക്കരിച്ച കെമു (കേരള എക്‌സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റ്) വയനാട് ജില്ലയിലും എത്തി. എക്‌സൈസ് ഓഫീസര്‍മാരടങ്ങിയ മൊബൈല്‍ പരിശോധന സംഘമാണ് കെമു.ഏതു വാഹനവും എവിടെവച്ചും പരിശോധിക്കാന്‍ ഇവര്‍ക്ക് അധികാരമുണ്ട്.36 ലക്ഷം രൂപ ചെലവഴിച്ചാണ് എക്‌സൈസ് വകുപ്പ് പരിശോധനക്കായി വാഹനം വാങ്ങിയത്.ചെക്ക് പോസ്റ്റുകള്‍ ഇല്ലാത്ത റോഡുകള്‍ വഴിയുള്ള മദ്യ-മയക്കുമരുന്ന് തടയലാണ് കെമുവിന്റെ പ്രധാന ഉദ്ദേശം.വയനാട് ഉള്‍പ്പെടെയുള്ള 4 ജില്ലകളിലാണ് ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്.
കെമുവില്‍ ആവശ്യമായ ഉദ്യോഗസ്ഥരെ നിലവില്‍ നിയമിച്ച് കഴിഞ്ഞു.കെമുവിന്റെ സംസ്ഥാന തല ഉദ്ഘാടനം മന്ത്രി എം.ബി രാജേഷ് കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നിര്‍വഹിച്ചിരുന്നു.കെമുവിന്റെ പരിശോധന ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലുമുണ്ടാകുമെന്നും ലഹരി കടത്തുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിവരം പൊതുജനങ്ങള്‍ക്ക് ലഭ്യമായാല്‍ എക്സൈസ് വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ കെ എസ് ഷാജി, പറഞ്ഞു, കര്‍ണ്ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന തിരുവനന്തപുരം, പാലക്കാട്, വയനാട്, കാസര്‍കോട് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ കെ മുവിന്റ സേവനം ലഭ്യമാകുക