രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നാളെ പകല്‍ 12 മണി മുതല്‍ കല്‍പ്പറ്റ ടൗണില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ജില്ലാ പോലീസ് മേധാവി.
യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോണ്ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും നല്‍കുന്ന സ്വീകരണത്തിലും തുടര്ന്ന് ഇരുവരും പങ്കെടുക്കുന്ന റോഡ്‌ഷോ, പൊതു സമ്മേളനം എന്നിവയോടുബന്ധിച്ച് നാളെ (11.04.2023 തിയ്യതി ) പകല്‍ 12.00 മണി മുതല്‍ കല്‍പ്പറ്റ ടൌണില്‍ താഴെ പറയുന്ന പ്രകാരം ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതായി ജില്ലാ പോലീസ് മേധാവി . ആര്‍.ആനന്ദ് അറിയിച്ചു.
1. നാളെ പകല്‍ 12.00 മണി മുതല്‍ കല്‍പ്പറ്റ മുന്‍സിപ്പല്‍ ഓഫീസിനും കൈനാട്ടി ബൈപാസ് ജംഗ്ഷനും ഇടയില്‍ ടൌണിലൂടെ ഒരു വാഹനങ്ങള്‍ക്കും ഗതാഗതം അനുവദിക്കുന്നതല്ല.
2. ബത്തേരി-മാനന്തവാടി ഭാഗങ്ങളില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കൈനാട്ടി ബൈപാസ് ജംഗ്ഷന്‍ വഴി കടന്ന് പോകേണ്ടതാണ്.
3. കോഴിക്കോട് ഭാഗത്ത് നിന്നും ബത്തേരി – മാനന്തവാടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കല്‍പ്പറ്റ ജനമൈത്രി ജംഗ്ഷനില്‍ നിന്നും ബൈപ്പാസ് വഴി കടന്ന് പോകേണ്ടതാണ്.
4. ബത്തേരി – മാനന്തവാടി ഭാഗങ്ങളില്‍ നിന്നും വരുന്ന ബസ്സുകള്‍ കൈനാട്ടി ബൈപ്പാസ് ജംഗ്ഷനില്‍ നിന്നും ബൈപ്പാസ്സ് വഴി പുതിയ ബസ് സ്റ്റാന്റില്‍ പ്രവേശിച്ച് ആളുകളെ ഇറക്കി ശേഷം പഴയ സ്റ്റാന്റ് വരെ വന്ന് യാത്രക്കാരെ കയറ്റി തിരിച്ച് ജനമൈത്രി ജഗ്ഷന്‍ വഴി ബൈപ്പാസിലൂടെ തന്നെ തിരികെ പോകേണ്ടതാണ്.
5. കോഴിക്കോട് ഭാഗങ്ങളില്‍ നിന്നും വരുന്ന ബസ്സുകള്‍ പുതിയ ബസ് സ്റ്റാന്റില്‍ പ്രവേശിച്ച് ആളുകളെ ഇറക്കി ശേഷം പഴയ സ്റ്റാന്റ് വരെ വന്ന് യാത്രക്കാരെ കയറ്റി തിരിച്ച് തിരികെ ജനമൈത്രി ജംഗ്ഷന്‍ വഴി ബൈപ്പാസിലൂടെ കടന്ന് പോകേണ്ടതാണന്ന് ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദ് അറിയിച്ചു.