എം.സി.എച്ച് സുരക്ഷ ട്രസ്റ്റ്: വയനാട് ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനവും രണ്ടാംഘട്ട മെഡിക്കല്‍ എക്യുപ്മെന്റ് വിതരണവും നടന്നു

0

പനമരം
എം.സി.എച്ച് സുരക്ഷ ട്രസ്റ്റ് വയനാട് ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം കൈതക്കല്‍ ജുമാമസ്ജിദ് ഖത്തീബ് അല്‍ഹാഫിള് യാസീന്‍ ഷാന്‍ അശ്ഹരി നിര്‍വഹിച്ചു

പരിപാടിയുടെ ഉദ്ഘാടനം പനമരം പഞ്ചായത്ത് പ്രസിഡന്റ് ആസ്യടീച്ചറും എക്യുപ്മെന്റ്സ് കൈമാറല്‍ എം.സി.എച്ച് സുരക്ഷ ട്രസ്റ്റ് ചെയര്‍മാന്‍ പി. അബ്ദുല്‍ മജീദ് എം സി എച്ച് വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി ജംഷീദ് കിഴക്കയിലിന്‍ കൈമാറി നിര്‍വഹിച്ചു

വയനാട് ജില്ലാ കമ്മിറ്റിക്ക് അത്യാധുനിക സൗകര്യത്തോടു കൂടിയ ആംബുലന്‍സും& 5 സെന്റ് സ്ഥലവും ബില്‍ഡിങ്ങും നല്‍കുകയാണെങ്കില്‍ രണ്ട് മെഷീന്‍ അടക്കം ഡയാലിസിസ് യൂണിറ്റ് നല്‍കാമെന്നും പനമരം കൈതക്കലില്‍ ഉള്ള കിടപ്പിലായ രോഗിക്ക് ഇലക്ട്രോണിക് വീല്‍ചെയര്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ട്രസ്റ്റ് ചെയര്‍മാന്‍ യോഗത്തെ അറിയിച്ചു

എം.സി.എച്ച് പദ്ധതി ജനറല്‍ സെക്രട്ടറി മൊയ്തൂട്ടി മൗലവി വിശദീകരിച്ചു സംസാരിച്ചു
പനമരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിനോ പി.കെ, എം.സി.എച്ച് സുരക്ഷാ ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ സക്കരിയ പള്ളിക്കണ്ടി,സംസ്ഥാന സെക്രട്ടറി.
കടന്നോളി മുഹമ്മദ് (പ്രസിഡണ്ട് പാലിയേറ്റീവ് പനമരം)
ബാലഗോപാലന്‍ (എം സി എച്ച് പേരാമ്പ്ര)
മജീദ് പി.കെ കൈതക്കല്‍ (സെക്രട്ടറി എം.സി.എച്ച് സുരക്ഷ ട്രസ്റ്റ്), സി.രവീന്ദ്രന്‍ (വൈസ് പ്രസിഡന്റ്, എം.സി.എച്ച് ജില്ലാ കമ്മിറ്റി), ബിജു (സി.പി.ഐ.എം), എടപ്പാറ നാസര്‍ (ഐ.യു.എം.എല്‍),
കെ. മൊയ്തീന്‍മാസ്റ്റര്‍ (സെക്രട്ടറി മഹല്ല് കമ്മിറ്റി), കെ.പി അബ്ദുലത്തീഫ് (പ്രസിഡന്റ്, എം.സി.എച്ച് കോഴിക്കോട് ജില്ലാ കമ്മിറ്റി) എന്നിവര്‍ ആശംസകള്‍ അര്‍പിച്ചു സംസാരിച്ചു

എം.സി.എച്ച് ജില്ലാ പ്രസിഡന്റ് സുബൈര്‍ ആയങ്കി അധ്യക്ഷതയും ജില്ലാ ജനറല്‍ സെക്രട്ടറി ജംഷീദ് കിഴക്കയില്‍ സ്വാഗതവും സംസ്ഥാനകമ്മിറ്റിയംഗം
റഷീന സുബൈര്‍ നന്ദിയും പറഞ്ഞു

Leave A Reply

Your email address will not be published.

error: Content is protected !!