കുചേല സദ്ഗതി യജ്ഞം അരങ്ങേറി

0

ശ്രീമാനികാവ് സ്വയം ഭൂ മഹാ ശിവ ക്ഷേത്രത്തില്‍ നടന്നുവരുന്ന ശ്രീമദ് ഭാഗവത സപ്താഹയജ്ഞ ത്തിന്റെ ആറാം ദിവസമായ ഇന്ന് കുചേല സദ്ഗതി യജ്ഞം അരങ്ങേറി.സപ്താഹ യജ്ഞ ചടങ്ങുകള്‍ കലാശാഭിഷേകത്തോടും സായൂജ്യ പൂജയോടും കൂടി നാളെ ഉച്ചക്ക് സമാപിക്കുമെന്ന് സപ്താഹ യജ്ഞ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.യജ്ഞാചാര്യന്‍ ബ്രഹ്‌മശ്രീ കലഞ്ഞൂര്‍ ബാബുരാജ് പുനലൂരിന്റെ നേതൃത്ത്വത്തിലാണ് സപ്താഹ യജ്ഞം നടക്കുന്നത്.ഭക്ത കുചേലനും ശ്രീകൃഷ്ണ ഭഗവാനും തമ്മിലുള്ള സംഭാഷണങ്ങളുടെയും സംവാദങ്ങളുടെയും ദൃശ്യാവിഷ്‌കാരങ്ങളാണ് കുചേല സദ്ഗതിയോടനുബന്ധിച്ച ക്ഷേത്രത്തില്‍ നടന്നത്.തുടര്‍ന്ന് ആയിരങ്ങള്‍ പങ്കെടുത്ത അന്നദാനം നടന്നു. പ്രപഞ്ച സത്യമായ ഭഗവാന്‍ ശ്രീകൃഷ്ണന്റെ കഥാകഥനങ്ങള്‍ പന്ത്രണ്ട് സ്‌കന്ദങ്ങളിലൂടെ പതിനെട്ടായിരം ശ്ലോകങ്ങളാക്കി ഉള്‍കൊള്ളിച്ച ശ്രീമദ് ഭാഗവതംഏഴ് ദിവസങ്ങളിലായി ആചാര വിധികളോടെ പാരായണം ചെയ്ത് യജ്ഞശാലയിലും , ക്ഷേത്രത്തിലും വിവിധ പൂജാകര്‍മങ്ങളാണ് നടത്തുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!