വയനാട് വിഷന്‍ എംഡി പി.എം. ഏലിയാസിന് ശാന്തിഗിരിയുടെ ആദരവ്

0

മാധ്യമ രംഗത്ത് മികച്ച പ്രവര്‍ത്തനത്തിന് വയനാട് വിഷന് ശാന്തിഗിരിയുടെ ആദരവ് .കാലാനുസൃതമായ മാറ്റങ്ങളോടെയുള്ള വയനാട് വിഷന്റെ മികച്ച പ്രവര്‍ത്തനത്തിനാണ് ആദരവ്.നമ്പ്യാര്‍കുന്ന് ശാന്തിഗിരി ആശ്രമ പ്രതിഷ്ഠ പൂര്‍ത്തീകരണത്തിനോടനുബന്ധിച്ച് നടത്തിയ സാംസ്‌കാരിക സമ്മേളനത്തിലാണ് ആദരവ്.പ്രാദേശിക മാധ്യമ രംഗത്ത് നടപ്പിലാക്കിയ ശ്രദ്ധേയമായ നിരവധി പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് ആദരവ്.
കലാസാഹിത്യം കൃഷിശാസ്ത്രം തുടങ്ങി നിരവധി മേഖലകളില്‍ കഴിവ് തെളിയിച്ച അന്‍പത് വ്യക്തികളെയാണ് ചടങ്ങില്‍ ആദരിച്ചത്.ബത്തേരി രൂപതാധ്യക്ഷന്‍ ഡോക്ടര്‍ ജോസഫ് മാര്‍ തോമസ് പത്മശ്രീ ജേതാവ് ചെറുവയല്‍ രാമനെ പൊന്നാടയണിയിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു മത രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!