ആളില്ലാത്ത വീട്ടില്‍ മോഷണം 3 ലക്ഷം രുപയുടെ സ്വര്‍ണം കവര്‍ന്നു

0

വേലിയമ്പം മരകാവ് മാനുവലിന്റെ വീട്ടിലാണ് മോഷണം നടന്നത്.ബുധനാഴ്ച വീട്ടുകാര്‍ കോഴിക്കോട് പോയപ്പോഴായിരുന്നു മോഷണം. വീടിന്റെ അപ്പ് സ്റ്റെയിറില്‍ ഗോവണി വച്ച് കയറി പിന്‍ഭാഗത്തെ വാതില്‍ പൊളിച്ചായിരുന്നു മോഷ്ടാക്കള്‍ വിടിനുള്ളില്‍ കയറിയത്. ബെഡ് റൂമിലെ അലമാരയുടെ പൂട്ട് പൊളിച്ച് ഡയമണ്ടും സ്വര്‍ണവുമടക്കം മോഷ്ടിച്ചു.ബുധനാഴ്ച രാത്രി 8.30 യോടെ വീട്ടുകാര്‍ തിരിച്ചെത്തി വീട് തുറന്നപ്പോഴാണ് മോഷണവിവരമറിയുന്നത്. അലമാരയിലുണ്ടായിരുന്ന സാധനങ്ങളുള്‍പ്പടെ വാരിവലിച്ചിട്ട നിലയിലാണ്. പുല്‍പ്പള്ളി പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു ഡോഗ് സ്‌ക്വഡും വിരലടയാള വിദ്ഗധരും സ്ഥലത്തെത്തി പരിശോധന നടത്തി.

Leave A Reply

Your email address will not be published.

error: Content is protected !!