ഉദാരമതികളുടെ സഹായം തേടുന്നു

0

വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ സൂര്യ (ഭായി) ഉദാരമതികളുടെ സഹായം തേടുന്നു.
തീ പൊള്ളലേറ്റ് കോഴിക്കോട് മിംസ് ഹോസ്പിറ്റലില്‍ അതി തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ് സൂര്യ. ഇദ്ദേഹത്തിന്റെ തുടര്‍ ചികിത്സക്കായി ട്രസ്റ്റി ബോര്‍ഡും, ഉത്സാവാഘോഷ കമ്മിറ്റിയും, ജനപ്രതിനിധികളും, നാട്ടുകാരും ചേര്‍ന്ന് തുക സമാഹരിക്കുന്നതിനായി ഡിവിഷന്‍ കൗണ്‍സിലര്‍ കെ.സി.സുനില്‍ കുമാര്‍ ചെയര്‍മാനും, പി.വി.സുരേന്ദ്രന്‍ കണ്‍വീനറും, അശോകന്‍ ഒഴക്കോടി ട്രഷററുമായി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് ഇന്ത്യന്‍ ബാങ്ക് മാനന്തവാടി ശാഖയില്‍ അക്കൗണ്ടും ഗൂഗിള്‍ പേയും തുടങ്ങിയിട്ടുണ്ട്.
Google Pay No: 9946936408
Account Number: 7473200998
IFSC Code: IDIB000ങ391
ഇനി ഉദാരമതികളുടെ സഹായമാണ് സൂര്യയ്ക്കാവശ്യം. ആദ്യ സംഭാവന മാനന്തവാടി ഡി.വൈ.എസ്.പി – പി.എല്‍ ഷൈജു ചെയര്‍മാന്‍ കെ.സി. സുനില്‍ കുമാറിന് കൈമാറി. ചടങ്ങില്‍ പി.വി.സുരേന്ദ്രന്‍, ട്രസ്റ്റി ടി.കെ.അനില്‍കുമാര്‍, അശോകന്‍ ഒഴക്കോടി, എ.എം. നിഷാന്ത്, വേണു കാളിന്ദി, ഗിരീഷ് മാനന്തവാടി തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!