ബൈക്കിലെത്തി മാലപൊട്ടിച്ച സംഭവം: പ്രതി പിടിയില്‍

0

മാനന്തവാടിയില്‍ പട്ടാപകല്‍ യുവതിയുടെ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ച പ്രതി പോലീസ് പിടിയില്‍.കുപ്രസിദ്ധ മോഷ്ടാവ് കായംകുളം സച്ചു എന്ന സജിത്ത് കുമാര്‍ എന്ന ജിമ്മന്‍ ആണ് താമരശ്ശേരിയില്‍ പിടിയിലായത്..സംസ്ഥാനത്തുടനീളം മാല പിടിച്ചുപറി, കവര്‍ച്ച, മോഷണം എന്നിങ്ങനെ നിരവധി കേസുകളിലെ പ്രതിയാണ് കായംകുളം സ്വദേശിയായ സജിത്ത് കുമാര്‍. വൈകീട്ടോടെ മാനന്തവാടിയിലെത്തിച്ച് കൂടുതല്‍ ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപെടുത്തും. മാനന്തവാടി സി.ഐ അബ്ദുള്‍ കരീമടങ്ങുന്ന സംഘം ഇന്നലെ വൈകീട്ടോടെ പ്രതിയെന്ന് സംശയിക്കുന്ന സച്ചുവിനെ തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ നീക്കങ്ങളിലാണ് സച്ചു പിടിയിലായത്. ഇയാളുടെ ഭാര്യയും പോലീസ് കസ്റ്റഡിയിലായതായാണ് വിവരം.

Leave A Reply

Your email address will not be published.

error: Content is protected !!