വയനാട്ടുകാര്‍ക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്

0

വയനാട്ടുകാര്‍ക്ക് വൈകാരിക വാക്കുകളും നന്ദിയും ആശംസകളുമായി രാഹുല്‍ ഗാന്ധിയുടെ കത്ത്. ഫോര്‍മര്‍ മെമ്പര്‍ ഓഫ് പാര്‍ലമെന്റ് എന്ന് സ്വയം വിശേഷിപ്പിച്ച് ഏപ്രില്‍ രണ്ടിന് എഴുതിയ കത്ത് ഇന്ന് എല്ലാ വീടുകളിലും എത്തിതുടങ്ങി. 11-ന് രാഹുല്‍ ഗാന്ധി വയനാട്ടില്‍ വരുന്നതിന് മുമ്പ് മുഴുവന്‍ വീടുകളിലും കത്ത് എത്തിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.വയനാട് തന്റെ കുടുംബമാണന്ന് വയനാട്ടുകാര്‍ക്ക് കത്തെഴുതുമെന്നും ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ് ഒരാഴ്ച മാത്രം പിന്നിടുമ്പോഴാണ് വൈകാരികപരമായ വാക്കുകളുമായി രാഹുല്‍ ഗാന്ധിയുടെ കത്ത് .
തന്നെ അയോഗ്യാക്കാനുള്ള കാരണവും എം പി എന്ന നിലയിലെ പ്രവര്‍ത്തനങ്ങളും വിശദീകരിച്ച് രാഹുല്‍ ഗാന്ധി മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് എഴുതിയ കത്ത് വിതരണം ചെയ്തു തുടങ്ങി. കല്‍പ്പറ്റ മണിയന്‍കോട് കോളനിയില്‍ ജില്ലാതല ഉദ്ഘാടനം കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് ടി. സിദ്ദിഖ് എംഎ.എ നിര്‍വഹിച്ചു. കത്തിനൊപ്പം ഈസ്റ്റര്‍, വിഷു ,ചെറിയ പെരുന്നാള്‍ ആശംസാ കാര്‍ഡും രാഹുല്‍ ഗാന്ധിയുടെ പേരില്‍ വീടുകളിലെത്തിക്കുന്നുണ്ട്. ബൂത്ത് തലത്തില്‍ സ്‌ക്വാഡ് തിരിച്ച് മൂന്ന് ദിവസം കത്തിന്റെയും ആശംസാ കാര്‍ഡിന്റെയും വിതരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.

 

Leave A Reply

Your email address will not be published.

error: Content is protected !!