ഒഴക്കോടി ശ്രീകൃഷ്ണ ക്ഷേത്രം ലക്ഷം ദീപ സമര്‍പ്പണം ഏപ്രില്‍ 8 ന്

0

മാനന്തവാടി ഒഴക്കോടി ശ്രീകൃഷ്ണ ക്ഷേത്രം ലക്ഷം ദീപ സമര്‍പ്പണം ഏപ്രില്‍ 8 ന് വിവിധ പരിപാടികളോടെ നടക്കും.ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ എളപ്പില ഇല്ലത്ത് ഡോ. കുമാരന്‍ നമ്പൂതിരിപാടിന്റെ നേതൃത്വത്തില്‍ ഉദയാസ്തമയ പൂജയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ശനിയാഴ്ച കൃഷ്ണ ദ്വിതീയ ദിവസം ദീപം തെളിയിക്കുകയും അന്നേ ദിവസം ഉദയാസ്തമന പൂജയും ഉണ്ടായിരിക്കും. ഉദയാസ്തമന പൂജ നടത്താന്‍ ആഗ്രഹിക്കുന്ന ഭക്തജനങ്ങള്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഒ.വി. സജീവന്‍, പ്രവീണ്‍ ടി രാജന്‍, ടി.കെ. ജനാര്‍ദനന്‍, കെ.സുരേഷ് ബാബു, കെ. സന്തോഷ് കുമാര്‍, കെ.കെ.സുജാത, എ.കെ.ആനന്ദം തുടങ്ങിയവര്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!