കല്‍പ്പറ്റ ശ്രീ മാരിയമ്മന്‍ ദേവീക്ഷേത്ര മഹോത്സവം നാളെ മുതല്‍.

0

കല്‍പ്പറ്റ ശ്രീ മാരിയമ്മന്‍ ദേവീ ക്ഷേത്ര മഹോത്സവം നാളെ ആരംഭിക്കും.തിങ്കളാഴ്ച വരെയാണ് ഉത്സവമെന്ന് ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഗണപതിഹോമം,വിശേഷാല്‍ പൂജകള്‍,പ്രസാദ ഊട്ട്,അന്നദാനം,വിവിധ കലാപരിപാടികള്‍ എന്നിവ ഉണ്ടാകും.എല്ലാ ദിവസവും രാവിലെ 5.30ന് ചടങ്ങുകള്‍ ആരംഭിക്കും.ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ പാതിരിശ്ശേരി ശ്രീകുമാരന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിക്കും. തിങ്കളാഴ്ച രാത്രി 7.30 ന് വനപൂജയോടെ ഉത്സവം സമാപിക്കും.ക്ഷേത്ര സമിതി സെക്രട്ടറി എം. മോഹനന്‍,വൈസ് പ്രസിഡണ്ട് ഗിരീഷ് കല്‍പ്പറ്റ,ജോയിന്റ് സെക്രട്ടറി വി.കെ. ബിജു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!