വിഷുവിന് കണിയൊരുക്കാന്‍ കണിവെള്ളരി റെഡി..!

0

കൃഷി വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയിലാണ് ശ്രീനിവാസന്‍ പച്ചക്കറി കൃഷിയിറക്കിയത്.കൂടാതെ പൂതാടി കൃഷിഭവന്റെ സഹായവും ലഭിക്കുന്നുണ്ട്.വിഷു ഈസ്റ്ററിന് അന്യ സംസ്ഥാന പച്ചക്കറികളെ ആശ്രയിക്കുന്ന ആളുകള്‍ക്ക് ജില്ലയില്‍ തന്നെ കൃഷിയിറക്കിയ മായം ഇല്ലാത്ത പച്ചക്കറികള്‍ വാങ്ങി ഉപയോഗിക്കാന്‍ കഴിയുമെന്നും.ഇത്തവണ കണി വെള്ളരി കൃഷി ലാഭകരമാണെന്ന് ശ്രീനിവാസന്‍ പറഞ്ഞു.കിലോക്ക് 20 രൂപ വരെ വില ലഭിക്കുന്നുണ്ട്.ആളുകള്‍ കേട്ടറിഞ്ഞ് കൃഷിയിടത്തില്‍ നേരിട്ട് എത്തി പച്ചക്കറികള്‍ വാങ്ങിക്കുന്നുണ്ട്.പഞ്ചായത്ത് വൈ.പ്രസിഡന്റ് എംഎസ് പ്രഭാകരന്‍,കൃഷി ഓഫീസര്‍ അശ്വതി,പഞ്ചായത്ത് അംഗങ്ങളായ മിനി സുരേന്ദ്രന്‍,തങ്കച്ചന്‍ നെല്ലിക്കയം,ജയകൃഷ്ണന്‍,കോമളം,സരിത തുടങ്ങിയവര്‍ വിളവെടുപ്പിന് പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!