‘ഛായാമുഖി 2023’ ബുധനാഴ്ച മുതല്‍ കല്‍പ്പറ്റയില്‍
വിമന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ‘ഛായാമുഖി 2023’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശന വിപണന മേള ബുധനാഴ്ച്ച തുടങ്ങും.കല്‍പ്പറ്റ എന്‍.എം.ഡി.സി ഹാളില്‍ ഒരുക്കുന്ന മേളയുടെ ഉദ്ഘാടനം എം.എല്‍.എ ടി.സിദ്ധീഖ് നിര്‍വഹിക്കും.ഏപ്രില്‍ 5 മുതല്‍ ഏഴു വരെ നടക്കുന്ന മേളയില്‍ വനിതാ സംരംഭകരുടെ ഉല്‍പ്പന്നങ്ങളാണ് ഇടം പിടിയ്ക്കുക.വനിതാ സംരംഭകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്താനും വിപണനം ചെയ്യാനുമുള്ള സ്ഥിരം വേദിയാക്കി ‘ഛായാമുഖിയെ’ മാറ്റുമെന്ന് സംഘാടകര്‍ പറഞ്ഞു.വിമന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ പുതിയ ലോഗോ ചടങ്ങില്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ മുജീബ് കേയം തൊടി അനാവരണം ചെയ്യും.എല്ലാ വര്‍ഷവും വനിതകളുടെ പ്രദര്‍ശന മേള സംഘടിപ്പിക്കാനാണ് സംഘാടകര്‍ തീരുമാനിച്ചിട്ടുള്ളത്.
രാവിലെ പത്തു മുതല്‍രാത്രി ഏഴു വരെയാണ് മേള നടക്കുക എന്ന് സംഘാടകര്‍ അറിയിച്ചു.വനിതകള്‍ക്ക് വേണ്ടി വനിതകളുടെ വാണിജ്യ സംഘടന ഇതാദ്യമായാണ് ഇത്തരത്തില്‍ ഒരു പ്രദര്‍ശന മേള വയനാട്ടില്‍ സംഘടിപ്പിക്കുന്നത്. ടൂറിസം , ആയുര്‍വ്വേദം , സന്ദര്യ വര്‍ധക ഉല്‍പ്പന്നങ്ങള്‍, ഭക്ഷ്യ സംസ്‌കരണം,ഡയറി , സ്ത്രീ സൗഹൃദ ടൂറിസം, ബാങ്കിങ് തുടങ്ങിയ മേഖലകളില്‍ നിന്നൊക്കെ കമ്പനികള്‍ സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്. . മേളയോടനുബന്ധിച്ചു, സൗജന്യ മെഡിക്കല്‍ ക്യാമ്പും ആയുര്‍വേദ ചികിത്സ ക്ലാസ്സുകളും കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്.