ലഘു പാനീയ വിതരണ പദ്ധതിക്ക് തുടക്കം
എടവക പഞ്ചായത്ത് 2023 – 24 ലെ ബഡ്ജറ്റില്‍’അതിഥി ദേവോ ഭവ ‘ എന്ന പേരില്‍ സന്ദര്‍ശകര്‍ക്ക് ലഘു പാനീയ വിതരണം എന്ന പദ്ധതിക്ക് തുടക്കം.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസിഡണ്ട് എച്ച്.ബി. . പ്രദീപ് മാസ്റ്റര്‍ ഓഫീസ്സിലെത്തിയ കെ.എസ് സൗദാമിനിക്ക് ലഘു പാനീയവും ബിസ്‌ക്കറ്റും നല്‍കി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് ജംസീറ ശിഹാബിന്റെ അധ്യക്ഷയായിരുന്നു.കാലാവസ്ഥയ്ക്ക് അനുസൃതമായ രീതിയിലുള്ള ലഘു പാനീയങ്ങള്‍ ആയിരിക്കും എല്ലാ ദിവസവും സേവനത്തിനായി പഞ്ചായത്തില്‍ എത്തുന്നവര്‍ക്ക് സൗജന്യമായി വിതരണം ചെയ്യുക.കാലാവസ്ഥയ്ക്ക് അനുസൃതമായ രീതിയിലുള്ള ലഘു പാനീയങ്ങള്‍ ആയിരിക്കും എല്ലാ ദിവസവും സേവനത്തിനായി പഞ്ചായത്തില്‍ എത്തുന്നവര്‍ക്ക് സൗജന്യമായി വിതരണം ചെയ്യുക. ഏപ്രില്‍,മെയ് മാസങ്ങളില്‍ ഗുളൂച്യാദി ചൂര്‍ണം,നെല്ലിക്കനീര്,തേന്‍ തുടങ്ങി ആയ്യൂര്‍വേദ വിധിപ്രകാരമുള്ള എനര്‍ജി ഡ്രിങ്ക് ആയിരിക്കും വിതരണം ചെയ്യുക. ലഘു കടികളും ഇതോടൊപ്പം നല്‍കും.ചടങ്ങില്‍ സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ ജെന്‍സി ബിനോയി , ശിഹാബ് അയാത്ത്, മെമ്പര്‍മാരായ ബ്രാന്‍ അഹമ്മദ് കുട്ടി, വിനോദ് തോട്ടത്തില്‍, ഷറഫുന്നീസ.കെ, ഗിരിജ സുധാകരന്‍, ഷില്‍സണ്‍ മാത്യു, സുജാത സി.സി, സെക്രട്ടറി എന്‍. അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.