ചിന്നക്കനാലിലെ അരിക്കൊമ്പനെ പിടികൂടുന്ന വിഷയത്തില്‍ ഹൈക്കോടതി ഇടപെടല്‍ ഉണ്ടായ പശ്ചാതലത്തിലാണ് പിഎം2വിന്റെ വിഷയത്തില്‍ മുന്‍കരുതലെന്ന നിലയ്ക്ക് വിദഗ്ദ സമിതിയെ നിയോഗിച്ചതെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. കോടതി ചോദിച്ചാല്‍ മതിയായ മറുപടിനല്‍കണമെന്ന സദുദ്ദ്യേശത്തോടെയാണ് സമിതിയെ നിയോഗിച്ചതെന്നും മന്ത്രി. ബത്തേരിയില്‍ വനസൗഹൃദ സദസ്സ് രണ്ടാംഘട്ടം ഉദ്ഘാടനത്തില്‍ സംസാരിക്കുകയായുന്നും അദ്ദേഹം.ചിന്നക്കനാലിലെ അരികൊമ്പന്‍ വിഷയത്തില്‍ മൃഗസ്നേഹികള്‍ ഹൈക്കോടതി സമീപിച്ചപ്പോള്‍ വിദഗ്ദപഠനം നടത്താതെയാണ് ആനയെ പിടികൂടാന്‍പോകുന്നതെന്ന് നീരീക്ഷിച്ച കോടതിതന്നെ ഒരുസമിതിയെ നിയോഗിച്ചു.ഈ സാഹചര്യത്തില്‍ മുന്‍കരുതല്‍ എടുക്കേണ്ടതില്ലേ എന്ന തോന്നല്‍ വനംവകുപ്പിനുണ്ടായി. മറ്റിടങ്ങളില്‍ ആനകളെയും കടുവകളെയും പിടിച്ചതില്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചവോ എന്ന കോടതി ചോദിച്ചാല്‍ മതിയായ ഉത്തരം നല്‍കണമെന്ന സദുദ്ദ്യേശത്തോടെയാണ് പിഎം2 വിഷയത്തില്‍ വിദഗ്ദസമിതിയെ നിയോഗിച്ചതെന്ന് അദ്ദേഹം പറ്ഞ്ഞു. സമാനമായ തീരുമാനം തമിഴ്നാടും സ്വകീരിച്ചിട്ടുണ്ട്. അങ്ങനെ ചെയ്യുമ്പോള്‍ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും തുടര്‍ന്നാണ് ഉത്തരവ് മരവിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇനിയും കടവുകളെ പിടികൂടേണ്ടിവന്നാല്‍ നിലവില്‍ ബത്തേരി മൃഗസംരക്ഷണ പരിപാലന കേന്ദ്രത്തില്‍ സ്ഥലമില്ലാത്ത സാഹചര്യത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുപെടുന്ന തൃശൂരിലെ മൃഗശാലയിലേക്ക് ഇവയെ മാറ്റുന്നതിനുളള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി.
Sign in
Sign in
Recover your password.
A password will be e-mailed to you.