മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മീനങ്ങാടിയില്‍ പഞ്ചായത്ത് തല ഇന്റര്‍ സെക്ട്രറല്‍ കോ ഓഡിനേഷന്‍ കമ്മറ്റി രൂപീകരിച്ചു. 25 മുതല്‍ 50 വരെ വീടുകള്‍ക്ക് 2 വീതം ആരോഗ്യ സേനാംഗങ്ങളെ നിശ്ചയിച്ച് വീടുകള്‍ കേന്ദ്രീകരിച്ച് സ്‌ക്വാഡ് പ്രവര്‍ത്തനം ശക്തമാക്കി പദ്ധതി നടപ്പാക്കും മീനങ്ങാടി പഞ്ചായത്ത് 16ാം വാര്‍ഡില്‍ പ്രസിഡണ്ട് കെ ഇ വിനയന്‍ , ജെഎച്ച് ഐ ബൈജു എജെ എന്നിവരുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവൃത്തി നടത്തി.തിങ്കളാഴ്ച കൊളഗപ്പാറ മുതല്‍ കാക്കവയല്‍ വരെയുള്ള പാതയോര ശുചീകരണ പ്രവര്‍ത്തനങ്ങളും ഇതിന്റെ തുടര്‍ച്ചയെന്നോണം നടക്കും.
വീടുകളില്‍ ആരോഗ്യ ജാഗ്രത സന്ദേശമടങ്ങുന്ന നോട്ടീസ് നല്‍കുന്നതോടൊപ്പം ശുചീകരണം നടത്തുക എന്നതാണ് പദ്ധതിയെ വ്യത്യസ്തമാക്കുന്നത്. വിവിധ രാഷ്ട്രീയ പ്രവര്‍ത്തകര്‍ , വ്യാപാരി വ്യവസായി അംഗങ്ങള്‍, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ , കുടുംബശ്രീ അംഗങ്ങള്‍, ഹരിത കര്‍മ്മ സേന അംഗങ്ങള്‍, ആശാവര്‍ക്കര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരും പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കും.