കണിയാമ്പറ്റ പഞ്ചായത്ത് രണ്ടാം വാര്‍ഡ് നടവയല്‍ ആയ്യുര്‍വേദ ജംഗ്ഷന്‍ കാവടം അങ്കണവാടി റോഡിലെ കുഴികളാണ് നാട്ടുകാര്‍ കാണ്‍ക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയത്.പഞ്ചായത്തംഗം സന്ധ്യ ലിഷുവിന്റെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തി.വര്‍ഷങ്ങള്‍ക്ക് മുമ്പ് കോണ്‍ക്രീറ്റ് ചെയ്ത കുത്തനെ ഇറക്കമുള്ള ഈ റോഡിന്റെ പല ഭാഗത്തും കുഴികള്‍ നിറഞ്ഞ് വാഹന യാത്ര അസാധ്യമായിരുന്നു.പഞ്ചായത്തില്‍ റോഡ് അറ്റകുറ്റപണികള്‍ നടത്താന്‍ ആവശ്യപെട്ടങ്കിലും ഫണ്ടില്ലന്ന മറുപടിയാണ് ലഭിച്ചത് .തുടര്‍ന്നാണ് നാട്ടുകാര്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഫണ്ട് സ്വരൂപിച്ച് കോണ്‍ക്രീറ്റ് നടത്തിയതെന്ന് നാട്ടുകാരനായ ജോഷി മുണ്ടക്കല്‍ പറഞ്ഞു.സതീശന്‍ കാവടം , പി കെ രാജീവന്‍ ,രവി ,തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Sign in
Sign in
Recover your password.
A password will be e-mailed to you.