യുഡിഎഫ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
തൊണ്ടര്‍നാട് പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിഷധ സംഗമം കൊറോത്തങ്ങാടിയില്‍ സംഘടിപ്പിച്ചു.എഐസിസി മെമ്പര്‍ പി.കെ ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു.ചെയര്‍മാന്‍ എസ് എം പ്രമോദ് മാസ്റ്റര്‍ അധ്യക്ഷനായിരുന്നു.യുഡിഎഫ് കണ്‍വീനര്‍ ടി. മൊയ്തു,ബൈജു പുത്തന്‍ പുരയ്ക്കല്‍ കേരള കോണ്‍ഗ്രസ് ജേക്കബ് സംസ്ഥാന വര്‍ക്കിംഗ് ചെയര്‍മാന്‍ എം.സി സെബാസ്റ്റ്യന്‍ മുഖ്യ പ്രഭാഷണം നടത്തി.അഡ്വ.എന്‍.കെ വര്‍ഗ്ഗീസ്,സില്‍വി തോമസ്, എം ജി ബിജു, ഷാജി ജേക്കബ്,ആലിക്കുട്ടി ആറങ്ങാടന്‍ എന്നിവര്‍ സംസാരിച്ചു.