അവയവ സമ്മതിദാന പത്രം കൈമാറി
ജ്യോതിര്‍ഗമയുടെ നേതൃത്വത്തില്‍ മാനന്തവാടി രക്ത ബാങ്കില്‍ നടന്ന ചടങ്ങില്‍ മലബാര്‍ ഭദ്രസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസ് മെത്രാപ്പോലീത്തക്ക് വയനാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌കില്‍ എക്‌സലന്‍സ് സി-ഡിറ്റ് പഠന കേന്ദ്രം മാനന്തവാടിയിലെ വിദ്യാത്ഥികളും അധ്യാപകരും അവയവ സമ്മതദാന പത്രം നല്‍കി. സിഡിറ്റ് പഠന കേന്ദ്രം മാനേജിങ് ഡയറക്ടര്‍ എ.വി. അനീഷ് മെത്രാപ്പോലീത്തയെ പൊന്നാട അണിയിച്ച് ആദരിച്ചു. ടീം ജ്യോതിര്‍ഗമയയുമായി സഹകരിച്ച് രക്തദാന, അവയവ ദാന രംഗങ്ങളില്‍ തുടര്‍ പ്രവര്‍ത്തനം നടത്തുമെന്ന് സി-ഡിറ്റ് അധികൃതര്‍ അറിയിച്ചു. ജ്യോതിര്‍ഗമയ രക്തദാന വാരാചരണത്തിന്റെ ഭാഗമായി അധ്യാപകരും വിദ്യാര്‍ഥികളും രക്തദാനവും നടത്തി. ചടങ്ങില്‍ ജ്യോതിര്‍ഗമയ കോ-ഓര്‍ഡിനേറ്റര്‍ കെ.എം. ഷിനോജ്, ഫാ. ഡോ. കുര്യാക്കോസ് വെള്ളച്ചാലില്‍, രാജു അരികുപുറത്ത് തുടങ്ങിയവര്‍ സംസാരിച്ചു.