മുഖ്യമന്ത്രിയുടെ വയനാട് സന്ദര്‍ശനം: സുരക്ഷയൊരുക്കാന്‍ മാനന്തവാടിയില്‍ 900 പോലീസുകാര്‍
ഏപ്രില്‍ 2 ന് മുഖ്യമന്ത്രിയുടെ വയനാട് സന്ദര്‍ശനത്തിന് സുരക്ഷയൊരുക്കാന്‍ മാനന്തവാടിയില്‍ 900 പോലീസുകാര്‍.മെഡിക്കല്‍ കോളേജ് കെട്ടിട ഉദ്ഘാടന സമയത്ത് ആശുപത്രിയിലേക്കുള്ള വാഹനമല്ലാതെ മറ്റ് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല.ജില്ലാ പോലീസ് മേധാവിയുടെ നിയന്ത്രണത്തിലായിരിക്കും സുരക്ഷയൊരുക്കുന്നത്. ഒരു എ.എസ്.പി, ഏഴ് ഡി.വൈ.എസ്.പിമാര്‍, പതിനഞ്ച് സി.ഐമാര്‍, എസ്.ഐമാര്‍, മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 900 പോലീസ് ഉദ്യേഗസ്ഥരായിരിക്കും മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കാന്‍ ഉണ്ടാവുക.
മെഡിക്കല്‍ കോളേജ് കെട്ടിട ഉദ്ഘാടന സമയത്ത് ആശുപത്രിവാഹനങ്ങള്‍ ഒഴിച്ച് മറ്റ് വാഹനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ല. മറ്റ് വാഹനങ്ങള്‍ താഴെയങ്ങാടി കെ.എസ്.ആര്‍.ടി.സി ഗ്യാരേജിന് സമീപത്തും. താഴയങ്ങാടി റോഡില്‍ മുനിസിപ്പാലിറ്റി ഒരുക്കിയ താല്കാലിക പാര്‍ക്കിംഗ് ഏരിയയിലും മാത്രം പാര്‍ക്ക് ചെയ്യണം. മുഖ്യമന്ത്രി രാവിലെ 10 മണിയോടെ മാനന്തവാടിയിലെത്തുന്നതോടെ മാനന്തവാടി നഗരവും, വന സൗഹൃദ സദസ് നടക്കുന്ന വിന്‍സെന്റ് ഗിരി സെന്റ് പാട്രിക്‌സ് സ്‌കൂള്‍ പരിസരവും പോലീസിന്റെ സുരക്ഷാ വലയത്തിലായിരിക്കും.